kerala
സിദ്ദീഖ് കാപ്പന്; സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് ഇടി മുഹമ്മദ് ബഷീര്‍
സിദ്ധിഖ് കാപ്പന് വിഷയത്തില്‍ ആശ്വാസകരമായ തീരുമാനമാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നു മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി
മലപ്പുറം: സിദ്ധിഖ് കാപ്പന് വിഷയത്തില്‍ ആശ്വാസകരമായ തീരുമാനമാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നു മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റുന്നത് ആശ്വാസകരമാണ്. മര്‍ദിതന്റെ പ്രാര്‍ത്ഥനക്കു സര്‍വ ശക്തന് നല്കുന്ന പ്രതിഫലമായി ഇതിനെ കാണാന്‍ കഴിയും. പ്രയാസപ്പെടുന്നവരുടെ കാര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന സാഹോദര്യത്തിന്റെ ഏറ്റവും വലിയ അംഗീകാരം കൂടിയാണിതെന്നും ഇ. ടി പറഞ്ഞു.
india
കേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
എല്ലാവരുടെയും ക്ഷേമം എന്ന പ്രയോഗം പതിവുപോലെ അടിക്കടി പരാമര്‍ശിക്കപ്പെടുന്ന ബജറ്റ് ആ തത്ത്വത്തെ നിരാകരിക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും കേരളത്തോട് കാട്ടിയ അവഗണന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന ഫെഡറലിസത്തോടുള്ള അനാഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ പരിഗണിക്കാവുന്ന വിവിധ മേഖലകളിലൂടെയും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കടന്നുപോയി. എന്നാല്‍ ആ മേഖലകളിലൊന്നും കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല. അതിവേഗ റെയില്‍വേയില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. നാളികേര സംബന്ധിയായ ക്ഷേമ പദ്ധതികള്‍ പരാമര്‍ശിച്ചപ്പോള്‍ കൂടുതല്‍ ഉല്പാദനമുള്ള സംസ്ഥാനങ്ങള്‍ എന്ന് പൊതുവെ പറയുകയല്ലാതെ അതിലും കേരളത്തിന്റെ പേര് വന്നില്ല. ആയുര്‍വ്വേദത്തിന്റെ വികസനത്തിനായി എടുക്കാന്‍ പോകുന്ന പദ്ധതികള്‍ വിവരിച്ചപ്പോള്‍ അതിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളത്തെപ്പറ്റി ഒരു പരാമര്‍ശവും കേട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മലയാളികളടക്കമുള്ള പ്രവാസികള്‍ക്കും ക്ഷേമ പദ്ധതികളൊന്നുമില്ല. എയിംസിന്റെയും വിഴിഞ്ഞത്തിന്റെയും കാര്യത്തിലും കേരളം പരിഗണിക്കപ്പെട്ടില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വാചാലമാകാറുള്ളത്. ബജറ്റിലും അത്തരം അവകാശവാദങ്ങള്‍ക്ക് കുറവില്ല. എന്നാല്‍ ഫലത്തില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍, മറ്റു പാര്ശ്വവല്കൃത ജനസമൂഹങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന സമീപനവും രാജ്യത്തെ സകല സംസ്ഥാനങ്ങളെയും കൂടെക്കൂട്ടി എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന മനോഭാവവും പുലര്‍ത്താന്‍ കഴിയാതെ പോയത് ബജറ്റിന്റെ വലിയൊരു പോരായ്മയായിത്തീര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
ചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
kerala
കൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കൃത്രിമക്കൈ പിടിപ്പിക്കുന്നതിനുള്ള സഹായം നല്‍കിയത്
കൈമുറിച്ചുമാറ്റിയ പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു. എറണാകുളം കാക്കനാട്ടെ ഹോപ് ക്ലിനിക്കിലാണ് ഇന്നുരാവിലെ കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചത്. പ്രതിപക്ഷേനേതാവ് വിഡി സതീശന് കുട്ടിയെ നേരില്‍ സന്ദര്‍ശിച്ചു.
മാധ്യമവാര്‍ത്തകളെതുടര്‍ന്ന ്പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കൃത്രിമക്കൈ പിടിപ്പിക്കുന്നതിനുള്ള സഹായം നല്‍കിയത്. എട്ടുലക്ഷത്തോളം രൂപയാണ് കൃത്രിമക്കൈക്കായി അദ്ദേഹം ചെലവഴിച്ചത്. ഇതിനുള്ള കൈ വിദേശത്തുനിന്ന് കഴിഞ്ഞദിവസം എറണാകുളത്തെത്തിക്കുകയായിരുന്നു. കാക്കനാട്ടുള്ള കൃത്രിമ കൈയും കാലും മൂക്കും മറ്റും വെച്ചുപിടിപ്പിക്കുന്ന സ്ഥാപനത്തിലാണ് കൈ വെച്ചുപിടിപ്പിച്ചത്. പത്തുമിനിറ്റ് കൊണ്ട് ട്രാന്സ്പ്ലാന്റേഷന് പൂര്‍ത്തിയായി. രാവിലെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ സ്ഥാപനത്തില്‍ നേരിട്ടെത്തി വേണ്ട നിര്‍ദേശം നല്കി. കുട്ടിയെയും കുടുംബത്തെയും അദ്ദേഹം ആശ്്വസിപ്പിച്ചു. കു്ട്ടിയുടെ ഭാവി ചെലവുകള്‍ക്കും ഭൂമിക്കും വീടിനുമുള്ള സഹായം പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തതായി വിനോദിനിയുടെപിതാവ് വിനോദ് അറിയിച്ചു. മുന്‍ മന്ത്രി വിസി കബീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സതീശനൊപ്പമുണ്ടായിരുന്നു. അതൊരു പാവം കുഞ്ഞല്ലേ, സന്തോഷമായി എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

സെപ്തംബറില്‍ കളിക്കുന്നതിനിടെവീണ് പരിക്കേറ്റതിനെതുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ചികില്‍സാ വീഴ്ച കാരണമാണ് ഒന്പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ പിഴവിനെതുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ നേരത്തെ കുടുംബത്തിന് രണ്ടുലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രതിമാസം നാലായിരം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് എംഎല്‍എ കെ.ബാബു അറിയിച്ചിട്ടുണ്ട്. സംഭവം സംസ്ഥാനത്ത് ഏറെ രാഷ്ട്രീയവിവാദത്തിനിടയാക്കിയിരുന്നു
-
india1 day agoമഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
-
india2 days agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala2 days ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
Culture1 day agoഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
-
News15 hours agoദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
-
GULF1 day agoസൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
-
kerala2 days agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala2 days agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
