പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നടന്‍ സിദ്ധാര്‍ത്ഥ്. മോദിയെന്ന വ്യക്തിയിലല്ല കാര്യമെന്നും തനിക്കു വേണമെങ്കില്‍ തിരിച്ചുപോയി ഒരു ചായക്കട തുറക്കാം എന്നായിരുന്നു മോദി കുറിച്ചിരിക്കുന്നത്. 2014 ഏപ്രില്‍ 29നാണ് മോദി ഇത് കുറിച്ചത്. ട്വീറ്റില്‍ മോദി പറയുന്ന എല്ലാ കാര്യത്തിനോടും താന്‍ യോജിക്കുന്നു എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.

‘ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’, എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ‘ഈ ട്വീറ്റില്‍ ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?’,എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്.

രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ ബിജെപിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും വാക്‌സിനേറ്റഡ് ആകുകയുള്ളുവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്.