Connect with us

More

ഗാര്‍ഡിനെ കൊലപ്പെടുത്തി എട്ട് സിമി ഭീകരവാദികള്‍ ജയില്‍ ചാടി

Published

on

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ സിമി(സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)
യുടെ എട്ട് ഭീകരാവദികള്‍ വാര്‍ഡനെ കൊലപ്പെടുത്തിയ ശേഷം ജയില്‍ ചാടി. ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് ഇവര്‍ ജയില്‍ ചാടിയത്. ഗ്ലാസും സ്റ്റീല്‍ പ്ലേറ്റും ഉപയോഗിച്ച് വാര്‍ഡന്റെ കഴുത്തറുത്ത ശേഷമാണ് ഇവര്‍ ജയില്‍ ചാടിയതെന്ന് ഭോപാര്‍ ഡി.ഐ.ജി രമണ്‍ സിങ് പറഞ്ഞു. രക്ഷപ്പെട്ടവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മധ്യപ്രദേശില്‍ രണ്ടാം തവണയാണ് സിമി ഭീകരവാദികള്‍ ജയില്‍ ചാടുന്നത്. 2013ല്‍ ജയില്‍ കമ്പി മുറിച്ചുമാറ്റി ഏഴ് സിമി ഭീകരവാദികള്‍ ജയില്‍ ചാടിയിരുന്നു. വാര്‍ഡനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഇതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഹോട്ടലിലെ കൊല: ഇന്ന് കോഴിക്കോട്ട് തെളിവെടുപ്പ് നടത്തിയേക്കും;ലക്ഷ്യമിട്ടത് 5 ലക്ഷം

ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം

Published

on

ഹോട്ടലുടമയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ലക്ഷ്യംവച്ചിരുന്നത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം.

കോഴിക്കോട് ലോഡ്ജ് മുറിയില്‍ ആദ്യം എത്തിയ ഫര്‍ഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലെത്തുന്നത്. പരിചയക്കാരായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു. പെട്ടെന്നു മുറിയിലേക്ക് ആഷിഖ് കയറിവന്നതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാന്‍ മൂവരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്ത്‌നില്‍പ്പ് തുടര്‍പ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും.

സംഭവത്തില്‍ പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരും.

Continue Reading

india

അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും

ആന ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്

Published

on

അരിക്കൊമ്പന്‍ ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തി തമിഴ്‌നാട് വനംവകുപ്പ്. ആന ഇപ്പോള്‍ ഉള്‍കാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കുത്തനച്ചി വനത്തിലാണ് ആരിക്കൊമ്പനുള്ളത്. ആന കാടിറങ്ങി വന്നാല്‍ ഉടനെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.

ഈ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വച്ച് പ്രദേശത്തു നിന്ന് മാറ്റേണ്ടിവന്നാല്‍ സഹായത്തിനാണ് ആനമല ടോപ് സ്ലിപ്പില്‍ നിന്നു കുങ്കിയാനകളെ കൊണ്ടുവന്നത്. ഗൂഡല്ലൂര്‍- തേനി ബൈപാസിന്റെ സമീപത്തെ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ കുങ്കിയാനകളെ വൈകീട്ടോടെ കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാറ്റി.

 

Continue Reading

india

പാര്‍ലമെന്റ് മാര്‍ച്ച്: ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്‌

കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

Published

on

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാജ്യം ഇനി കാണാന്‍ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.

Continue Reading

Trending