Connect with us

More

സിസു സംഘം റെഡിയാവുന്നു

Published

on

മാഡ്രിഡ്: ഇനി കൃത്യം ആറ് ദിവസം. റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ഈ ആറ് ദിവസത്തിന്റെ വിലയറിയാം. അവരെല്ലാം ഇന്നലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരുമിച്ചു. അടുത്ത മൂന്ന് ദിവസം ഇവിടെ പരിശീലനം. അതിന് ശേഷം വെയില്‍സിലേക്കുള്ള യാത്ര. അടുത്ത മൂന്ന് ദിവസം കാര്‍ഡിഫില്‍ പരിശീലനം. പിന്നെ നിര്‍ണായകമായ ഫൈനല്‍. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്ന വലിയ കിരീടം നിലനിര്‍ത്താന്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്തസുമായുള്ള മഹാ ഫൈനല്‍.

ഒരാഴ്ച്ച മുമ്പാണ് റയല്‍ ലാലീഗ കിരീടം സ്വന്തമാക്കിയത്. മലാഗയില്‍ മലാഗക്കെതിരായ അവസാന പോരാട്ടത്തില്‍ രണ്ട് ഗോളിന്റെ മാസ്മരിക വിജയം സ്വന്തമാക്കി ആ ദിവസം തന്നെ മാഡ്രിഡിലേക്ക് വന്ന് ആഘോഷം പൊടിപൂരമാക്കിയവര്‍. നാല് ദിവസത്തോളം വലിയ ആഘോഷമായിരുന്നു. ഇന്നലെ ആഘോഷത്തില്‍ നിന്നും അടുത്ത പോരാട്ടത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പരിശീലന വേദിയിലേക്ക്. ബെര്‍ണബുവിലെ പ്രധാന വാര്‍ത്ത ജെറാത്ത് ബെയില്‍ പരിശീലനത്തില്‍ സജീവമായി പങ്കെടുത്തു എന്നതാണ്. ഒരു മാസത്തോളമായി പരുക്കുമായി കളത്തിന് പുറത്താണ് ബെയില്‍. ലാലീഗയിലെ നിര്‍ണായക മല്‍സരങ്ങളെല്ലാം നഷ്ടമായി. എല്‍ ക്ലാസിക്കോയിലാണ് അവസാനമായി കളിച്ചത്. ആ മല്‍സരത്തില്‍ റയല്‍ തോറ്റപ്പോള്‍ വിമര്‍ശകര്‍ പറഞ്ഞത് കോച്ച് സൈനുദ്ദീന്‍ സിദാന്‍ ആരോഗ്യമില്ലാത്ത ബെയിലിനെ പരീക്ഷിച്ചതാണ് തിരിച്ചടിയായതെന്നാണ്. പിന്നെ ഒരു മല്‍സരത്തിലും ബെയില്‍ പങ്കെടുത്തില്ല. പക്ഷേ ജൂണ്‍ മൂന്നിന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ ബെയിലിന് കളിക്കണം. കാരണം കാര്‍ഡിഫിന്റെ സ്വന്തം പുത്രനാണ് ബെയില്‍. വെയില്‍സ് എന്ന് കൊച്ചു രാജ്യത്തെ ഫുട്‌ബോള്‍ ഭുപഠത്തിലേക്ക് കൊണ്ടുവന്നത് ബെയിലാണ്. റെക്കോര്‍ഡ് പ്രതിഫലത്തിന് റയല്‍ ബെയിലിനെ കരാര്‍ ചെയ്തപ്പോള്‍ ആ രാജ്യമാണ് അത് ആഘോഷമാക്കിയത്. ചെറുപ്പം മുതല്‍ ബെയില്‍ പന്ത് തട്ടിയ മൈതാനത്ത് സ്വന്തം ക്ലബിനായി ഒരു വന്‍കരാ ഫൈനല്‍-അത് നഷ്ടമാവരുതെന്ന നിര്‍ബന്ധമുണ്ട് യുവതാരത്തിന്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് കാര്യത്തില്‍ സിദാന്‍ ഒന്നും പറഞ്ഞിട്ടില്ല.
ലാലീഗ കിരീടം സ്വന്തമാക്കിയപ്പോള്‍ സിദാന്‍ പറഞ്ഞത് വലിയ ലക്ഷ്യം കാര്‍ഡിഫിലുണ്ടെന്നാണ്. കഴിഞ്ഞ സീസണില്‍ ലാലീഗ കിരീടം നഷ്ടമായപ്പോള്‍ റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം ലഭിച്ചിരുന്നു. അന്ന് ഷൂട്ടൗട്ട് വഴി പരാജയപ്പെടുത്തിയത് അത്‌ലറ്റികോ മാഡ്രിഡിനെ. ആ അയല്‍ക്കാരെയാണ് ഇത്തവണ സെമിയില്‍ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചത്. കലാശം ഇറ്റാലിയന്‍ കരുത്തരായ യുവന്തസുമായിട്ടാവുമ്പോള്‍ സമ്മര്‍ദ്ദം ചെറുതല്ല. ബാര്‍സയെ പോലെ അതിശക്തരെ വിറപ്പിച്ച് വിട്ടവരാണ് ജിയാന്‍ ലുക്കാ ബഫണ്‍ നയിക്കുന്ന യുവന്തസ്. ഏറ്റവും നല്ല ഡിഫന്‍ഡര്‍മാര്‍. ചെലിനിയും ബര്‍സാഗിയുമെല്ലാം. മുന്‍നിരയില്‍ ഡിബാല, ഹ്വിഗിന്‍ തുടങ്ങിയവര്‍. തകര്‍പ്പന്‍ പോരാട്ടത്തിനുള്ള ഒരുക്കത്തില്‍ ഒരു വീട്ടുവീഴ്ച്ചക്കും സിദാന്‍ ഒരുക്കമല്ല.

tech

4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം

മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.

Published

on

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.

അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.

ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.

Continue Reading

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

Trending