ആടിനെ വിഴുങ്ങി അനങ്ങാനാവാത്ത നിലയില്‍ പാമ്പിനെ കണ്ടെത്തി. ഗുജറാത്തിലെ റാംപൂര്‍ ജില്ലയിലെ സിഹാരി ഗ്രാമത്തിലാണ് സംഭവം. ഇര വിഴുങ്ങി അനങ്ങാനാവാത്ത നിലയില്‍ പ്രദേശവാസികള്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

ഇതേ തുടര്‍ന്ന് അവര്‍ വനം വകുപ്പിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.

പെരുമ്പാമ്പിനെ കയര്‍ കെട്ടി വലിച്ച് വാഹനത്തില്‍ കയറ്റിയാണ് അവിടെ നിന്നും രക്ഷിച്ചത്. പിന്നീട് പാമ്പിനെ ഏറെ അകലെയുള്ള വനമേഖലയില്‍ തുറന്നുവിട്ടതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ രാജിവ് കുമാര്‍ വ്യക്തമാക്കി.