ഹൈദരാബാദ്: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയുടെ തലയറുത്ത് കുറ്റിക്കാട്ടിലെറിഞ്ഞു. തെലുങ്കാനയിലെ നാഗര്‍കുര്‍നൂര്‍ ജില്ലയിലെ കൊല്ലാപൂരിലാണ് കൊടും ക്രൂരത അരങ്ങേറിയത്. 65കാരിയായ ചന്ദ്രമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ രാമുദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യത്തിന് അടിമയായ ഇയാള്‍ കഴിഞ്ഞ ദിവസവും മദ്യപിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. കിട്ടാത്തതിനെ തുടര്‍ന്നാണ് അമ്മയുടെ തലയറുത്തത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് പോവുകയും ചെയ്തിരുന്നു.

പിന്നീട് വീട്ടിലെത്തിയ ബന്ധുക്കളാണ് ചന്ദ്രമ്മയുടെ മൃതദേഹം കണ്ടത്. ചന്ദ്രമ്മയുടെ മൂത്ത മകന്റെ പരാതിപ്രകാരമാണ് രാമുദുവിനെ അറസ്റ്റ് ചെയ്തത്. സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശിരസ്സ് പൊലീസ് കണ്ടെടുത്തു.