crime
രോഗികളുടെയും ബന്ധുക്കളുടെയും മട്ട് മാറി: ഡോക്ടര്‍മാരുടെ ജീവന്‍ തുലാസില്‍
രോഗിയുടെയും സമൂഹത്തിന്റെയും ജീവന്‍ ഡോക്ടറുടെ കയ്യിലാണെന്നും ഡോക്ടരുടെ ജീവന് അതിനേക്കാള്‍ വിലയുണ്ടെന്നും എല്ലാവരും മറക്കാതിരിക്കുക.
കെ.പി ജലീല്‍
ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നത് കേരളത്തിലെ ആരോഗ്യമേഖലക്ക് തന്നെ വെല്ലുവിളിയാകുന്നു. ഇന്നലെ കൊട്ടാരക്കരയില്‍ യുവ ഹൗസ് സര്‍ജന്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ടത് കേരളത്തില്‍ ഭിഷഗ്വരന്മാര്‍ക്ക് നേരെ നടക്കുന്ന നിരവധി സംഭവങ്ങളില്‍ ഒടുവിലത്തേതാണ്. കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോ. അശോകന്‍ രക്ഷപ്പെട്ടത് പൊലീസിന്റെയും സെക്യൂരിറ്റിക്കാരുടെയും സമയോചിത ഇടപെടല്‍ കാരണമായിരുന്നു. നിസ്സാരകാര്യത്തിന് പോലും ഡോക്ടര്‍മാര്‍ക്ക് നേരെ തട്ടിക്കയറുകയും ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നടന്നതും സമാനമായ സംഭവമാണ്. പ്രതി സ്‌കൂള്‍ അധ്യാപകന്‍ സന്ദീപ് യാതൊരു കാരണവുമില്ലാതെയാണ് ഡോക്ടറെ കുത്തിയതും സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞതും. ജീവിതത്തിലെ ചിരകാലാഭിലാഷമായ ഡോക്ടര്‍ ബിരുദംനേടി ഹൗസ് സര്‍ജന്‍സിയില്‍ കരിയര്‍ ആരംഭിച്ച യുവതിയായിരുന്നു ഡോ. വന്ദനദാസ്. ഇതുകാരണം അവരുടെ കുടുംബത്തിനുണ്ടായ മാനസികാഘാതം ഒട്ടും കുറച്ചുകാണാനാകില്ല. ഒരു പോലീസുകാരന്‍ പോലും ചികില്‍സക്കിടെ അടുത്തുണ്ടായിരുന്നെങ്കില്‍ അവര്‍ ഹാജരാക്കിയ വയലന്റാകുമെന്നുറപ്പുള്ള അധ്യാപകനില്‍നിന്ന് ആ യുവഡോക്ടറെ രക്ഷിക്കാമായിരുന്നില്ലേ?
തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ രോഗികള്‍ മരിക്കുകയും രോഗം ഗുരുതരമാകുകയും ചെയ്യുന്നതിനാണ് ആക്രമണങ്ങളുണ്ടാകുന്നതെന്നാണ ്‌ഡോക്ടര്‍മാരുടെ പരാതി. പലപ്പോഴും ഗുരുതരനിലയിലാകും രോഗികളെ ശുശ്രൂഷിക്കേണ്ടിവരുന്നത്. താന്‍ പാതി ,ദൈവം പാതി എന്നേ ഇക്കാര്യത്തില്‍ പറയാനാകൂ. എന്നാലും എല്ലാം ഡോക്ടര്‍മാരുടെ കുറ്റമെന്ന് പറഞ്ഞ് ആക്രമിക്കപ്പെടുകയാണ് പതിവ്. രോഗികളുടെ ബന്ധുക്കളുടെ മാനസികാവസ്ഥ തിരിച്ചറിയാനും അവരെ ശാന്തരാക്കാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തേണ്ടത് അതാത് ആശുപത്രികളും സര്‍ക്കാരുമാണ്. എന്നാല്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയെക്കുറിച്ച് മേനി നടിക്കുകയും നിസ്സാരകാര്യത്തിന് ഡോക്ടര്‍മാരെ പഴിക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും വരെയാണ്. കേരളത്തിലെ ആതുരമേഖലയില്‍ ഡോക്ടര്‍മാര്‍ ജോലിചെയ്യാന്‍മടികാട്ടുന്നതും ഇതുകൊണ്ടുതന്നെയെന്ന് ഐ.എം.എ പറയുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ഡോക്ടര്‍മാരുടെ എണ്ണം വളരെ വിരളമായിട്ടും എല്ലാ ഡോക്ടര്‍മാരെയും കുറ്റവാളികളാക്കുന്ന പ്രവണതയാണ ്കാണുന്നത്. ഏതെങ്കിലും ഒരു ഡോക്ടര്‍ വൈകാതെ കേരളത്തില്‍ കൊല്ലപ്പെടാമെന്ന് മുന്നറിയിപ്പ് നല്‍കിയത് ഡോ. സുല്‍ഫിനൂഹാണ്. ഏതാനും ആഴ്ച മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നിട്ടും താനൂരിലേതുപോലെ സര്‍ക്കാരും പ്രത്യേകിച്ച് ആരോഗ്യവകുപ്പും പതിവ ്തക്കിടകളുമായി രംഗത്തുവരും. ഏതാനും ദിവസം എല്ലാം ഭദ്രമെന്നുറപ്പ് വരുത്തും. പിന്നീട് പഴയ പടി. സമഗ്രമായ നിയമനിര്‍മാണത്തിനൊപ്പം.ഡോക്ടര്‍മാരുടെ സുരക്ഷക്ക് അതാതിടങ്ങളില്‍ യൂറോപ്യന്‍ മാതൃകയില്‍ സൗകര്യങ്ങളും സംവിധാനവും ഏര്‍പെടുത്തുകയാണ് ഇതിന് പരിഹാരം.
‘ ഏതൊരു ഡോക്ടറും ഏത് സമയവും ശ്രദ്ധിച്ചിരുന്നാലും ആക്രമിക്കപ്പെടാം’ ഇതെഴുതിയത് 135 വര്‍ഷം മുമ്പാണ്. അതും അമേരിക്കയിലെ ഒരു മാസികയില്‍. എന്നാലിത് ഇന്നും പല്ലന ബോട്ടപകടത്തിന് 100 വര്‍ഷം തികഞ്ഞിട്ടും താനൂരില്‍ ബോട്ടപകടമുണ്ടാകുന്നതുപോലെ പല്ലവിയായി മാറിയിരിക്കുന്നു ! യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും സര്‍ക്കാരുകളാണ് പൗരന്മാരുടെ ചികില്‍സാ ചെലവ് വഹിക്കുന്നത്. എന്നാല്‍ ഇന്ത്യപോലുളള രാജ്യങ്ങളില്‍ കയ്യില്‍നിന്നുള്ള പണമെടുത്ത്ചികില്‍സിക്കേണ്ടിവരുന്ന രോഗിയുടെയും കുറഞ്ഞ ശമ്പളത്തിന് പണിയെടുക്കേണ്ടിവരുന്ന ഡോക്ടറുടെയും അവസ്ഥയാണ് പരിതാപകരവും ആശങ്കാജനകവും. സര്‍ക്കാരുകള്‍ക്കാണ് ഇതിനുളള ഉത്തരവാദിത്തം. എന്നിട്ടാണ് ജനത്തെ ബോധവല്‍കരിക്കേണ്ടത്. രോഗിയുടെയും സമൂഹത്തിന്റെയും ജീവന്‍ ഡോക്ടറുടെ കയ്യിലാണെന്നും ഡോക്ടരുടെ ജീവന് അതിനേക്കാള്‍ വിലയുണ്ടെന്നും എല്ലാവരും മറക്കാതിരിക്കുക.!
crime
അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു
പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്
കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.
മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.
ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
crime
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
