crime
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ്; മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനി തട്ടിച്ചത് 126 കോടി
126 കോടി രൂപയുടെ വെട്ടിപ്പാണ് കമ്പനി നടത്തിയിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് കേരള ജിഎസ്ടി വകുപ്പ് പിടികൂടി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കെറ്റിങ് കമ്പനിയായ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിലാണ് നികുതി വെട്ടിപ്പ് നടത്തിയത്.
126 കോടി രൂപയുടെ വെട്ടിപ്പാണ് കമ്പനി നടത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ജിഎസ്ടി ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കമ്പനിയുടെ ഡയറക്ടര്‍ പ്രതാപന് കോലാട്ട് ദാസിനെ ഡിസംബര്‍ ഒന്നിന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പല വിവരങ്ങളും മറച്ചു വക്കാനുള്ള ശ്രമം നടക്കുന്നതായാണ് ആരോപണം.
നവംബര്‍ 24 ന് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കമ്പനി 703 കോടി രൂപയുടെ ലാഭം മറച്ചു വച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രതാപനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജിഎസ്ടി വകുപ്പിന്റെ റെയ്ഡിനെ തുടര്‍ന്ന് കമ്പനി ഡയറക്ടര്‍മാരായ പ്രതാപനെയും സെറീനയെയും നവംബര്‍ 30 ന് തൃശ്ശൂരിലെ ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. നവംബര്‍ 24 നും 27 നുമായി 1.5 കോടി രൂപയും 50 കോടി രൂപയും കമ്പനി പിഴ അടച്ചിരുന്നു.
എറണാകുളം അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതാപനെ പിന്നീട് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കമ്പനിക്ക് കേരളത്തിനു പുറത്തും പ്രവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍ കമ്പനിയുടെ ലാഭം ഇതിലും അധികമായിരിക്കും എന്നും പറയപ്പെടുന്നു.
സാധാരണ ഗതിയില്‍ ഇങ്ങനെ കമ്പനികള്‍ക്ക് മുകളില്‍ കേസുകള്‍ ചുമത്തപ്പെടുമ്പോള്‍ കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിയ്ക്കാറുണ്ട്, എന്നാല്‍ ഈ കേസില്‍ അത് സംഭവിച്ചിട്ടില്ല എന്ന് ജിഎസ്ടി വകുപ്പില്‍ ഉള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന് അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

