Connect with us

Culture

വിവാഹ ചെലവ് വെളിപ്പെടുത്തല്‍; നിര്‍ബന്ധമാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: വിവാഹ ചെലവ് കുടുംബങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിക്കൂടെ എന്ന് സുപ്രീം കോടതി. വിവാഹ ചെലവ് വെളിപ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി വധു, വരന്റെ കുടുംബങ്ങള്‍ വിവാഹത്തിന് ചെലവിട്ടത് എത്ര തുകയെന്ന് വെളിപ്പെടുത്തണം. ഇത്തരത്തില്‍ സംഭവിച്ചാല്‍ സ്ത്രീധനം നിരുല്‍സാഹപ്പെടുത്താന്‍ കാരണമാകും. സ്ത്രീധന നിരോധന നിയമത്തില്‍ പെടുത്തി വ്യാജ കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കാനും സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

വധുവിന്റെയും വരന്റേയും കുടുംബങ്ങള്‍ സംയുക്തമായി വിവാഹ ചെലവ് ചുമതലയുള്ള ഉദ്യോഗസ്ഥനു മുന്നില്‍ സമര്‍പ്പിക്കുന്ന കാര്യം തങ്ങള്‍ പരിഗണിക്കും. ഇത് ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായകരമാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭാവിയിലെ അടിയന്തര സാഹചര്യം കൂടി കണക്കിലെടുത്ത് ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ വിവാഹ ചെലവിന്റെ ഒരു ഭാഗം നിക്ഷേപിക്കണമെന്നും കോടതി പറഞ്ഞു. ഭാര്യയുടെ പേരില്‍ നിക്ഷേപമായി ഇത് വേണോ എന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

വിവാഹ ചെലവ് പരസ്യപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കുന്നതിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹയെ കോടതി നിയോഗിക്കുകയും ചെയ്തു.
ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനമാരോപിച്ച് ഉപേക്ഷിക്കപ്പെട്ട ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. തങ്ങള്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാരുടെ വാദം. വിവാഹവുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും സ്ത്രീധന ആവശ്യമെന്നത് പൊതുവായി കണ്ടുവരുന്ന ഒരു പ്രവണതയാണെന്നും ഇതിന് തടയിടാന്‍ ഒരു സംവിധാനം വേണമെന്നും കോടതി പറഞ്ഞു.

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.

Published

on

കൊച്ചി: ‘ഒരു സുപ്രധാന കേസ് നിങ്ങള്‍ ഉടന്‍ എത്തണം’ . 2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്‍ കോളില്‍ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്‍, താന്‍ ഇടപെടാന്‍ പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്‍ കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും മനസില്‍ നടുക്കമുണര്‍ത്തുന്നവയാണ്.

എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്‍ണയിച്ചുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്‍ നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്‍ അവള്‍ അത്യന്തം തകര്‍ന്ന നിലയിലായിരുന്നു.

ഉടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്‍ ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്‍മ്മിക്കുന്നു.

കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്‍ നിര്‍ണായക ഇടപെടലുകള്‍ വരെ നടിയെ അനുഗമിച്ച അവള്‍, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.

ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ഒരിക്കലും പ്രവര്‍ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്‍ അവര്‍ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്‍, പിന്നാലെ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.

അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന്‍ ബി. രാമന്‍ പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്‍, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

സര്‍വീസ് കാലയളവില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്‍കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്‍ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്‍ നിര്‍ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്‍ക്കുന്നു.

 

 

 

 

 

 

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending