Connect with us

Culture

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തല്‍; അന്തിമ സത്യവാങ്മൂലം തിങ്കളാഴ്ച്ച

Published

on

ന്യൂഡല്‍ഹി: മ്യാന്മറില്‍ നിന്ന് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന്് അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് ഇന്ന് പരിഗണിക്കുമെന്നാണ് സൂചന.

സര്‍ക്കാറിനു മേല്‍ സമ്മര്‍ദം

അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ എന്തു നിലപാടാണ് കേന്ദ്രം സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ല. നേരത്തെ കേന്ദ്രത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ രംഗത്തെത്തിയത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ മുന്‍ ചീഫ്് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാറിനെതിരെ രംഗത്തുവന്നിരുന്നു. അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള തീരുമാനത്തിനെതിരെ കോടതിയില്‍ എതിരഭിപ്രായമറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് വില്ലന്റെ പ്രതിച്ഛായ നല്‍കാനാണ് ശ്രമമെന്നായിരുന്നു യു.എന്നിന്റെ പ്രസ്താവനയോടുള്ള ഇന്ത്യയുടെ പ്രതികരണം.

സര്‍ക്കാര്‍ പറയുന്നത്

റോഹിന്‍ഗ്യകളിലെ ചിലര്‍ക്ക് പാക് ആസ്ഥാനമായ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തീരുമാനമെടുത്തിട്ടുള്ളത്. റോഹിന്‍ഗ്യകളുടെ ഇന്ത്യയിലെ താമസം നിയമവിരുദ്ധമാണെന്നും അവരെ പുറത്താക്കുമെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി രാജ്യത്തെത്തിയ റോഹിന്‍ഗ്യകള്‍ക്ക് ഇവിടെ താമസിക്കാന്‍ നിയമപരമായി അവകാശമില്ല. സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത്. രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ തീവ്രവാദ സംഘടനകള്‍ ഇവരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അപൂര്‍ണ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

റോഹിന്‍ഗ്യകളുടെ ഹര്‍ജി

നാടുകടത്തുന്നതിനെതിരെ യു.എന്‍.എച്ച്.സി.ആറില്‍ രജിസ്റ്റര്‍ ചെയ്ത മുഹമ്മദ് സലീമുള്ള, മുഹമ്മദ് ഷാകിര്‍ എന്നീ രണ്ടു പേരാണ് പരമോന്നത കോടതിയെ സമീപിച്ചിരുന്നത്. തങ്ങളുടെ സമുദായത്തിനെതിരെയുള്ള വിവേചനം, അക്രമം, രക്തച്ചൊരിച്ചില്‍ തുടങ്ങിയവ മൂലമാണ് മ്യാന്മര്‍ വിട്ടതെന്ന് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി പറയുന്നു. ‘തങ്ങള്‍ക്ക് തീവ്രവാദവുമായി ബന്ധമൊന്നുമില്ല. ജമ്മുവില്‍ താമസിക്കാന്‍ ആരംഭിച്ചതു മുതല്‍ അത്തരമൊരു ആരോപണം തങ്ങള്‍ക്കെതിരെയില്ല. ഒരാള്‍ പോലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി പ്രാദേശിക പൊലീസിന് ഓരോ കുടുംബത്തിന്റെയും വിശദവിവരങ്ങളറിയാം. പൊലീസുമായി എല്ലാ റോഹിന്‍ഗ്യകളും സഹകരിക്കുന്നുണ്ട്’ – ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സമുദായത്തെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കുന്നത് അന്യായവും വിവേചനപരവുമാണെന്നും ഹര്‍ജി കുറ്റപ്പെടുത്തുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അഡ്വക്കറ്റ് കോളിന്‍ ഗോണ്‍സാവല്‍സ് എന്നിവരാണ് അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരാകുന്നത്.

ഇന്ത്യയിലെ അഭയാര്‍ത്ഥികള്‍

ജമ്മു, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി-എന്‍.സി.ആര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിനായിരത്തോളം റോഹിന്‍ഗ്യകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ പതിനാലായിരത്തിലേറെ പേര്‍ക്ക് യു.എന്നിന്റെ അഭയാര്‍ത്ഥി രേഖയുണ്ട്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ചക്മ, ഹജോങ് വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രതീരുമാനത്തിന്റെ സാഹചര്യത്തിലാണ് റോഹിന്‍ഗ്യകളെ നാടുകടത്താനുള്ള നീക്കം.
ഒറ്റനോട്ടത്തില്‍

ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം     40000

യു.എന്‍ അഭയാര്‍ത്ഥി രേഖകളുമായി
ഇന്ത്യയില്‍ താമസിക്കുന്നവര്‍                                            16000

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending