തിരുവനന്തപുരം: നിരന്തര പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനന്ദ്രേിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ മാതാവ് രംഗത്ത്. മാതാവും സഹോദരനും പെണ്‍കുട്ടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും വനിതാകമ്മീഷും പരാതി നല്‍കി. പെണ്‍കുട്ടിക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇതിനെ സ്വാമി എതിര്‍ത്തതിന് പ്രതികാരമായാണ് ആക്രമിച്ചതെന്നും സ്വാമി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിനു ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് പെണ്‍കുട്ടി ഓടിക്കയറിയതായി മാതാവ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളോട് സ്വാമി മകളെ പീഡിപ്പിച്ചതായും 40 ലക്ഷം രൂപ വാങ്ങിയതായി മൊഴി നല്‍കാനും പൊലീസ് നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു.