ജനിച്ചയുടന്‍ പിച്ചവെച്ചു നടക്കാന്‍ ആരംഭിച്ച കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. ബ്രസീലിലെ ഒരു ആസ്പത്രിയിലാണ് സംഭവം. പിറന്നുവീണ ഉടന്‍ തന്നെ നഴ്‌സിന്റെ കൈകളില്‍ കിടുന്നു കൊണ്ടാണ് കുഞ്ഞ് നടന്നു തുടങ്ങിയത്. സാധാരണരീതിയില്‍ പത്തു മുതല്‍ 12 മാസം വരെ പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങള്‍ പിച്ചവെച്ചു തുടങ്ങുന്നത്. എന്നാല്‍ ആതുരലോകത്തെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ പിഞ്ചു കുഞ്ഞ്. ബ്രസീലില്‍ നിന്നുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം 26ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 50 ദശലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോക്ക് 1.3 ദശലക്ഷം ഷെയറും ലഭിച്ചിട്ടുണ്ട്.

വീഡിയോ കാണാം:

https://www.youtube.com/watch?v=2xPSmastgi8