ദമസ്‌കസ്: സിറിയയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. മധ്യ സിറിയയിലെ സൈനിക കേന്ദ്രത്തോട് ചേര്‍ന്നുള്ള ആയുധപുരയിലും ഇന്ധന സംഭരണ ശാലയിലുമാണ് സ്‌ഫോടനം നടന്നത്. ഹാമാ സൈനിക കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. ഇവിടെ ഒട്ടേറെ ആയുധ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെന്നും ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. അതേസമയം, ഏറ്റവും വലിയ സ്‌ഫോടനമാണ് നടന്നതെന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ വിഭാഗം വ്യക്തമാക്കി. പ്രദേശത്ത് കനത്ത പുക ഉയരുകയാണ്. വന്‍ തോതില്‍ നാശം സംഭവിച്ചതായും സൂചനയുണ്ട്.