കറാച്ചി: 2021ല്‍ ഇന്ത്യയില്‍ നിശ്ചയിച്ച ടി20 ലോകകപ്പ് യുഎഇയില്‍ നടത്തണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഖ്യാപനം.

പാക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ യുഎഇയിലേക്ക് മാറ്റണമെന്ന് അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റ് നടത്താനാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2021 ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുമ്പോള്‍ 2022ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കും. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ലോകകപ്പാണ് കൊവിഡ് ബാധയെ തുടര്‍ന്ന് 2022ലേക്ക് മാറ്റിയത്. 2023ലെ ഏകദിന ലോകകപ്പിന്റെ വേദിയും ഇന്ത്യയാണ്.