Connect with us

Cricket

ടി20യില്‍ ഇന്ത്യക്ക് പതിഞ്ഞ തുടക്കം

ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 42 എന്ന നിലയിലാണ് ഇന്ത്യ.

Published

on

രണ്ടാം ടി20യില്‍ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 42 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണറായെത്തിയ റിഷഭ് പന്തിന്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സഹഓപ്പണര്‍ ഇഷാന്‍ കിഷന്‍ (29), സൂര്യകുമാര്‍ യാദവ് (6) എന്നിവരാണ് ക്രീസില്‍. ലോക്കി ഫെര്‍ഗൂസണാണ് വിക്കറ്റ്. മൗണ്ട് മോംഗനൂയി, ബേ ഓവളില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
റിഷഭ് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു.

 

13 പന്തുകളാണ് റിഷഭ്പന്ത് നേരിട്ടത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. ഇഷാന്‍ ഇതുവരെ 18 പന്തുകള്‍ നേരിട്ടു. ഒരു സിക്സും നാലു ഫോറും ഇഷാന്റെ ഇന്നിംഗ്സിലുണ്ട്.

 

Cricket

ശ്രീലങ്കൻ ക്രിക്കറ്റ് മുൻ താരം ലാഹിരു തിരിമന്നെയ്ക്ക് വാഹനാപകടം; ആശുപത്രിയിൽ

ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്ക്സിന്റെ താരമാണ് തിരിമന്നെ ഇപ്പോൾ.

Published

on

ശ്രീലങ്കൻ ക്രിക്കറ്റ് മുൻ താരം ലാഹിരു തിരിമന്നെയ്ക്ക് വാഹനാപകടം. താരത്തിന്റെ തലയ്ക്ക് ​ഗുരുതര പരിക്കേറ്റെന്നാണ് റിപ്പോർട്ട്. എങ്കിലും ആശുപത്രിയിൽ കഴിയുന്ന തിരിമന്നെ അപകടനില തരണം ചെയ്തിട്ടുണ്ട്. മറ്റൊരാൾ കൂടെ താരത്തിനൊപ്പം കാറിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇയാളും ഇപ്പോൾ ചികിത്സയിലാണ്.

ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്ക്സിന്റെ താരമാണ് തിരിമന്നെ ഇപ്പോൾ. അപകടത്തിന് പിന്നാലെ താരം വേ​ഗത്തിൽ സുഖപ്പെടട്ടേയെന്ന് ന്യൂയോർക്ക് സ്ട്രൈക്ക്സ് പ്രതികരിച്ചു. അമ്പലത്തിൽ സന്ദർശനം നടത്തിയ ശേഷം തിരികെ മടങ്ങുമ്പോൾ താരത്തിന്റെ കാറിൽ ലോറി ഇടിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.
ശ്രീലങ്കയ്ക്കായി 2010-ലാണ് തിരമന്നെ അരങ്ങേറ്റം നടത്തിയത്. മൂന്ന് ട്വന്റി 20 ലോകകപ്പിലും രണ്ട് ഏകദിന ലോകകപ്പിലും താരം കളിച്ചിരുന്നു. അഞ്ച് ഏകദിനങ്ങളില്‍ ശ്രീലങ്കൻ നായകനായിട്ടുണ്ട്. 44 ടെസ്റ്റുകളിൽ നിന്ന് താരം 2088 റണ്‍സെടുത്തിട്ടുണ്ട്. 127 ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള തിരിമന്നെ 3194 റണ്‍സും നേടി. ട്വന്റി 20യില്‍ 26 മത്സരങ്ങള്‍ കളിച്ച തിരിമന്നെ 291 റണ്‍സ് നേടി.

Continue Reading

Cricket

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്; മൂന്ന് ഫോര്‍മാറ്റുകളിലും തലപ്പത്ത്

ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി.

Published

on

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ നേട്ടം കൈവരിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാമതെത്തി. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പേരാട്ടത്തില്‍ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം സഹായകരമായി.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത് ശര്‍മ്മയും സംഘവും രണ്ടാം സ്ഥാനത്തേക്ക് വീണത്. 2023 സെപ്റ്റംബര്‍ മുതല്‍ 2024 ജനുവരി വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും പിന്നീടുള്ള 4 മാച്ചിലും ആധികാരിക ജയമാണ് നേടിയത്. ഇത് വീണ്ടും റാങ്കിങില്‍ നേട്ടത്തിന് കാരണമായി.

ടെസ്റ്റ് റാങ്കിങില്‍ ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാന്‍ഡ് നാലാമതും തുടരുന്നു. ഏകദിന റാങ്കിങിലും ഓസ്േ്രടലിയതന്നെയാണ് ഇന്ത്യയ്ക്ക് താഴെയായി ഉള്ളത്. ദക്ഷിണാഫ്രിക്ക മൂന്നാമതും പാകിസ്താന്‍ നാലാമതുമാണ്. ട്വന്റി 20യില്‍ ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്ത് തുടരുന്നു. ഓസ്േ്രടലിയയും ന്യൂസിലാന്‍ഡുമാണ് മൂന്നും നാലും സ്ഥാനത്ത്. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ റാങ്കിലിലെ ഈ നേട്ടം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

 

Continue Reading

Cricket

ഗൗതം ഗംഭീര്‍ ബി.ജെ.പി വിടുന്നു

രാഷ്ട്രീയ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോടെ അഭ്യര്‍ഥിച്ചതായി ഗൗതം എക്‌സിലൂടെ അറിയിച്ചു.

Published

on

ബി.ജെ.പി എം.പിയും മുന്‍ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം വിടുന്നു. രാഷ്ട്രീയ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോടെ അഭ്യര്‍ഥിച്ചതായി ഗൗതം എക്‌സിലൂടെ അറിയിച്ചു. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഗൗതം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി പറഞ്ഞു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീര്‍ മത്സരിച്ചേക്കില്ല. 2019ലാണ് ഗൗതം ബി.ജെ.പിയില്‍ ചേരുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മത്സരിച്ച് വിജയിച്ചത്.

ഡല്‍ഹിയിലെ എം.പിമാരുടെ പ്രകടനം വിലയിരുത്തിയ ബി.ജെ.പി ഇത്തവണ സിറ്റിങ് എംപിമാരെ മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് എഎപിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മത്സരം കടുക്കുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് ഗംഭീറിന്റെ പ്രഖ്യാപനം.

 

Continue Reading

Trending