വിമാനത്താവളം, തുറമുഖം, മെട്രോ റെയില്‍വെ തുടങ്ങി വന്‍കിട പദ്ധതികളിലൂടെ കേരളത്തിന്റെ വികസനമേഖലയില്‍ വിപ്ലവകരും ചരിത്രപരവുമായ മുന്നേറ്റത്തിന് തുടക്കംകുറിച്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഇല്ലാത്ത അഴിമതിക്കഥകള്‍ പാട്ടാക്കിതെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി അനുദിനമെന്നോണം അഴിമതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുകയാണ്....
ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ബി.ജെ.പിയുടെയും ആര്.എസ്.എസ്സിന്റെയും ചിരകാല ഫാസിസ്റ്റ് നയത്തോട് താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ളതാണ്. പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന...
‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്യന്ന് പെറ്റമ്മ തന് ഭാഷതാന്‍. മാതാവിന് വാല്‍സല്യദുഗ്ധം നുകര്‍ന്നാലേ, പൈതങ്ങള് പൂര്‍ണവളര്‍ച്ചനേടൂ.’ എന്നെഴുതിയത് ദേശഭക്ത കവികൂടിയായ മഹാകവി വള്ളത്തോളാണ്. മാതൃഭാഷ ഓരോ വ്യക്തിയെയും സംബന്ധിച്ച് അവന്റെ സ്വകാര്യ അഭിമാനമാണ്. ഇതര...
രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമാണെന്ന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പഞ്ഞകാലമാണെന്നും സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടുവരികയാണെന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറയുന്നത്. എന്തായാലും പഞ്ഞകാലമെന്നെങ്കിലും മന്ത്രി സമ്മതിച്ചിട്ടുണ്ട്. പ്രതീക്ഷ നല്കുന്ന ഒന്നാണത്. പഞ്ഞകാലത്തെ മറികടക്കാന്‍...
‘സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നല്കുന്ന റിപ്പോര്‍ട്ടുകള്‍ വേദവാക്യങ്ങളായി കോടതികള്‍ കരുതിത്തുടങ്ങിയാല്‍ ജസ്റ്റിസ് ഭഗവതി മുതല്‍ വെങ്കടചെല്ലയ്യ വരെയുള്ളവര്‍ കെട്ടിപ്പൊക്കിയ സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകള്‍ ഇടിഞ്ഞുവീഴും. അതിനിനി വലിയ താമസമില്ല. ‘പ്രശസ്ത അഭിഭാഷകന് കപില്‍സിബല്‍ അടുത്തിടെയാണ് ഇന്ത്യന്‍ നീതിപീഠത്തെക്കുറിച്ച്...
‘ആഫ്രിക്കയിലെ റുവാണ്ട എന്ന രാജ്യത്ത് ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ പശുവിനെ കൊടുക്കും. അവ പ്രസവിച്ച കിടാവിനെ ഗ്രാമീണന് മറ്റൊരാള്‍ക്ക് നല്‍കണം. ഇങ്ങനെ എല്ലാവര്ക്കും പശുവിനെ കിട്ടുന്ന ശൃംഖലയാണ് അവരുടെ ലക്ഷ്യം. ഇവിടെയാകട്ടെ, പശു എന്നുകേട്ടാല്‍ രാജ്യത്തെ പതിനെട്ടാം...
ഒരു നൂറ്റാണ്ടിലധികം നടന്ന ചെറുതും വലുതുമായ സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടേയും ചരിത്രമുണ്ട് കേരള നവോത്ഥാനത്തിന്. പല കാലങ്ങളിലായി നിരവധി വഴികളിലൂടെയാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ കേരളീയ സാമൂഹ്യ ജീവിതത്തിലേക്ക് സംക്രമിച്ചത്. ഇന്ത്യയുടെ പൊതുപരിപ്രേക്ഷ്യത്തില്‍നിന്നും തികച്ചും വിഭിന്നമായാണ് നവോത്ഥാന...
‘ഒറ്റദിവസംപോലും കൂടുതല്തരില്ല.അതിസാഹസിതക്ക് മുതിരരുത്. നിങ്ങളുടെസംസ്ഥാനം അതിന്് പേരുകേട്ടതാണ്. നിയമത്തെ പിന്‍പറ്റുക.’ 2019 സെപ്തംബര്ആറിലെ സുപ്രീംകോടതിയുടെ ഈ വാക്കുകള്‍ സാക്ഷരകേരളത്തിന് മുമ്പാകെ വലിയസന്ദേശമാണ് നല്‍കിയത്; നല്‍കേണ്ടതും. കയ്യില്‍ നിഷ്പക്ഷതയുടെ തുലാസുമായി കണ്ണടച്ചുപിടിച്ചാണ് നീതിദേവതയുടെ നില്പ്. നിയമംനടപ്പാക്കുമ്പോള്‍ പക്ഷപാതരഹിതമായിരിക്കണമെന്ന...
ചന്ദ്രനിലേക്ക് ചന്ദ്രയാന്‍-2 പേടകം അയക്കുന്നതിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷകസംഘടന (ഐ.എസ്.ആര്.ഒ) നിര്‍വഹിച്ച സാഹസിക ദൗത്യത്തിന് ലോകമെങ്ങുമുള്ള ശാസ്ത്ര സമൂഹവും സാധാരണ മനുഷ്യരും ഒരുപോലെ പിന്തുണയും അഭിനന്ദനവും ചൊരിയുകയാണിപ്പോള്‍. ചന്ദ്രനിലേക്ക് സ്വന്തമായി നിരീക്ഷണ സംവിധാനത്തെ അയച്ച് വിജയത്തിനടുത്തെത്തിയ...
കൊച്ചിയിലെ തകര്‍ന്ന് തരിപ്പണമായ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്. കൊച്ചി കോര്പറേഷന്, സര്‍ക്കാര്‍, പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ എന്നിവരെയാണ് ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തിരിക്കുന്നത്. ജസ്റ്റീസ് ദേവന് രാമചന്ദ്രന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ്...