തെക്കേഇന്ത്യ എന്ന ബാലികേറാമല പിടിച്ചടക്കാന്‍ ബി.ജെ.പിക്ക് ആരാണ് തടസ്സമെന്ന ചോദ്യത്തിനുള്ള ഒരുത്തരമാണ് കന്നഡിഗരുടെ ഡി.കെ. ചിന്തകനായ ജിദ്ദു കൃഷ്ണമൂര്‍ത്തിയെയാണ് സമാനമായ ചുരുക്കപ്പേരില്‍ -ജി.കെ- എന്ന് ആളുകള്‍ വിളിച്ചിരുന്നത്. ഇന്നിപ്പോള്‍ കര്‍ണാടകയിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ്...
‘ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കുഞരമ്പുകളില്‍’ എന്നാണ് മഹാകവി വള്ളത്തോളിന്റെ വരികള്‍. ജന്മം നല്‍കാത്ത അമ്മയാണ് ഭാഷ. ഭാഷയെ മാതാവ് എന്ന പദവുമായി ചേര്‍ത്ത് മാതൃഭാഷ എന്ന് വിശേഷിപ്പിക്കുന്നത് അതിനാലാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകൃതമായിട്ട്...
കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാളും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരത്തിനുപിറകെ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ ശിവകുമാറിനെകൂടി കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സി അറസ്റ്റു ചെയ്തതോടെ കേന്ദ്ര സര്‍ക്കാരിന്റെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ഗൂഢവഴികളാണ്...
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനം പ്രളയദുരന്തത്തിനും വ്യാപകമായ ഉരുള്‍പൊട്ടലിനും വിധേയമായിരിക്കയാണ്. കഴിഞ്ഞവര്‍ഷമുണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കേരളം നേരിട്ട കൊടിയ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന ഭരണകൂടം വലിയ തോതിലുള്ള നടപടികള്‍ക്കിറങ്ങുകയാണെന്നാണ് അന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടതും ജനങ്ങള്‍ക്ക് വലിയ...
സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇപ്പോള്‍ പൗരത്വം നിഷേധിക്കപ്പെട്ടവന്റെയുമെല്ലാം പണമെടുത്ത് അവരുടെതന്നെ ഭരണകൂടം 19,06,657 പേരെ ഇന്ത്യാരാജ്യത്തെ പൗരന്മാരല്ലാതായി പ്രഖ്യാപിച്ചിരിക്കുന്നു. അസമിലെ ബാക്കിയുള്ള 3.11 കോടി ആളുകളെയാണ് പൗരത്വ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും...
പത്ത് ബാങ്കുകളെ കൂടി പരസ്പരം ലയിപ്പിച്ച് നാലാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാരുകളുടെ കാലയളവില്‍ മൂന്നാം തവണയാണ് ബാങ്ക് ലയനം നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ മലയാളികളുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ ആറ് ബാങ്കുകളെയാണ് എസ്.ബി.ഐയില്‍...
മകന് സ്ഥാനാര്‍ത്ഥിയായിട്ടെന്താ, ലോക്സഭാതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് അച്ഛന് വെള്ളാപ്പള്ളി. അച്ഛന് അങ്ങനെ പലതും പറയുമെന്നും ഇവിടെ ബി.ഡി.ജെ.എസ് വിജയിക്കുമെന്നും മകന് സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളി. പലതും പറയുന്നതാണ് അച്ഛന്റെ ശൈലിയെങ്കില്‍ അമ്മ പ്രീതിയുടെ രീതിയാണ് മകന്....
സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി ആറു വര്‍ഷം നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ സ്വന്തം രാജ്യക്കാരുടെ പൗരത്വം അവരില്‍നിന്ന് എടുത്തുകളയുന്നതിന് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. പൗരത്വപ്പട്ടിക ഇന്നു വൈകീട്ടോടെ പുറത്തുവിടുന്നതോടെ രാജ്യത്തെ 40 ലക്ഷത്തോളം പേര് വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് പൗരന്മാരല്ലാതായിത്തീരുമെന്നാണ് കരുതപ്പെടുന്നത്....
‘പഴകിയ തരുവല്ലി മാറ്റിടാം, പുഴയൊഴുകുംവഴി വേറെയാക്കിടാം, കഴിയുമവ മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍’. മഹാകവി കുമാരനാശാന്റെ അര്‍ത്ഥസമ്പുഷ്ടവും കാലിക പ്രസക്തിയുള്ളതുമായ മലയാളത്തിന്റെ വരികള്‍. ഒരു പെണ്‍കുട്ടിക്ക്് പരപുരുഷനിലുണ്ടാകുന്ന പ്രണയമെന്ന ചേതോവികാരത്തെ ആരു തടുത്താലും തടയാനാവില്ലെന്നാണ് കവി ഉണര്‍ത്തുന്നത്. കോട്ടയം...
മനോഹരമായ ഫോര്‍ഹാന്‍ഡ് റിട്ടേണുകള്‍, സൂപ്പര്‍ പ്ലേസുകള്‍, ബേസ് ലൈനിലെ അതിവേഗം, പതറാത്ത നിശ്ചയദാര്‍ഢ്യം. ലോക വനിതാബാഡ്മിന്റന്റെ അഗ്രിമസ്ഥാനത്തേക്ക് ഇന്ത്യയുടെ പി.വി സിന്ധുവിനെ കൈപിടിച്ചിരുത്തിയത് ഇവയൊക്കെയാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ അവസാന നിമിഷങ്ങളിലെ പതര്‍ച്ചയാണ് ഇന്ത്യന്‍ കായിക താരങ്ങളുടെ...