ലോകാസമസ്താ സുഖിനോ ഭവന്തു: ഉദ്ഘോഷിക്കുന്നവരുടെ രാഷ്രീയവക്താക്കള്‍ ഭരിക്കുമ്പോള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക് പേക്കൂത്ത് നടത്താനുള്ള ഇടമായി മാറുകയാണോ ഇന്ത്യാരാജ്യം. രാജ്യത്ത് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ നിരയിലെ ഒടുവിലത്തേതാണ് ഇന്നലെ ബീഹാറില്‍ അരങ്ങേറിയത്. പ്രമുഖ ഹിന്ദിപത്രത്തിലെ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും അവരുടെ...
രണ്ടുപതിറ്റാണ്ടോളം ഇരുന്ന കസേരയില്‍നിന്ന് സ്വേച്ഛയാല്‍ ഇറങ്ങിച്ചെന്ന് വിശ്രമിക്കാമെന്നുവെച്ചാല്‍ അതിനുകഴിയില്ലെന്ന് വരുന്നത് രാഷ്ട്രീയത്തില്‍ അത്യപൂര്‍വമാണ്. ലോകത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയസംഘടനയുടെ തലപ്പത്തേക്ക് സോണിയാഗാന്ധി വീണ്ടും എത്തിയിരിക്കുന്നു. ഇടക്കാലത്തേക്കാണെങ്കിലും ഈ പുനരാഗമനം ചെറിയസന്ദേശമല്ല ഈ വ്യക്തിയെക്കുറിച്ചും അവരുടെ...
‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നുംവേണ്ട. നാലോഅഞ്ചോ വര്‍ഷംമതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുന്നത് എന്ന് മനസ്സിലാകും.’ 2013ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച...
തിരുവനന്തപുരത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള തത്രപ്പാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് ഉന്നതരുടെ മൂക്കിന് താഴെ നടന്ന അപകടം ചിലരെ രക്ഷപ്പെടുത്താനുള്ള...
‘എന്തിനാണ് ഈസമരമെന്ന് മനസ്സിലാകുന്നില്ല. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമംനടക്കുന്നത്. വിശ്വസ്ഥതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പി.എസ്.സി എന്ന ഭരണഘടനാസ്ഥാപനത്തെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് തകര്‍ക്കുകയാണ്. യൂണിവേഴ്സിറ്റികോളജില്‍ പി.എസ്.സി പരീക്ഷയെഴുതിയ രണ്ടുവിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ച് പൊലീസ്...
ഹിന്ദുത്വ വര്‍ഗീയതയുടെ നാള്‍വഴിയിലെ സുപ്രധാന അജണ്ടയാണ് ജമ്മുകശ്മീരിനുമേലുള്ള അനാവശ്യ കൈകടത്തലിലൂടെ സംഘ്പരിവാരം സാധിച്ചെടുത്തിരിക്കുന്നത്. രാജ്യത്തെ പ്രത്യേകവും പൂര്‍ണവുമായ അധികാരങ്ങളുള്ള ജമ്മുകശ്മീര്‍സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. ഇന്നലെ രാവിലെ ഭരണഘടനാഭേദഗതിക്ക് പോലും കാത്തുനില്‍ക്കാതെയാണ്...
കൊലക്കളങ്ങളായി മാറുകയാണ് കൊച്ചുകേരളത്തിന്റെ നിരത്തുകള്‍. ദിനംപ്രതി 12 പേരാണ് അകാല മരണങ്ങളിലേക്ക് തള്ളിയിടപ്പെടുന്നത്. അതിലേറെ പേര് ജീവന് മാത്രം ബാക്കിവെച്ച് ജീവിതം നഷ്ടപ്പെട്ട് ശയ്യാവലംബരാകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പൊലിഞ്ഞത് 21000 ത്തോളം...
രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെയും അതിന്റെ മാതൃസംഘടനയായ ആര്.എസ്.എസ്സിന്റെയും രക്തത്തിലലിഞ്ഞ മുസ്ലിം വിരുദ്ധതയെന്ന അജണ്ടയുടെ ബാക്കിപത്രമാണ് മുത്തലാഖ് (ഒറ്റയടിക്ക് മൂന്നുതവണ മൊഴിചൊല്ലല്‍) ബില്‍ പാസാക്കലിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. മുമ്പ് മൂന്നുതവണ ലോക്സഭ പാസാക്കിയ മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ...
ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഏതൊരു ജീവന്റെയും അടിസ്ഥാന ഘടകം. ജനാധിപത്യ സംവിധാനത്തില്‍ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാരുകള്‍ക്ക് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളതെന്ന് പറയേണ്ടതില്ല. അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന ആരോഗ്യ-ആതുര ശുശ്രൂഷാസംവിധാനങ്ങള്‍ രാജ്യത്തെ സകല പൗരന്മാരിലേക്കും എത്തിപ്പെടുന്നുണ്ടോ...
രണ്ടു വര്‍ഷംമുമ്പ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പിഎം.എല്‍.എക്കെതിരായി ലൈംഗിക പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും അമ്മാവന്മാരും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മാവനും അഭിഭാഷകനും മരണപ്പെട്ടിരിക്കുന്നു. ആഘാതത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. പെണ്‍കുട്ടിയുടെ നില അതീവ...