പത്ത് ബാങ്കുകളെ കൂടി പരസ്പരം ലയിപ്പിച്ച് നാലാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാരുകളുടെ കാലയളവില്‍ മൂന്നാം തവണയാണ് ബാങ്ക് ലയനം നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ മലയാളികളുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ ആറ് ബാങ്കുകളെയാണ് എസ്.ബി.ഐയില്‍...
മകന് സ്ഥാനാര്‍ത്ഥിയായിട്ടെന്താ, ലോക്സഭാതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് അച്ഛന് വെള്ളാപ്പള്ളി. അച്ഛന് അങ്ങനെ പലതും പറയുമെന്നും ഇവിടെ ബി.ഡി.ജെ.എസ് വിജയിക്കുമെന്നും മകന് സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളി. പലതും പറയുന്നതാണ് അച്ഛന്റെ ശൈലിയെങ്കില്‍ അമ്മ പ്രീതിയുടെ രീതിയാണ് മകന്....
സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി ആറു വര്‍ഷം നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ സ്വന്തം രാജ്യക്കാരുടെ പൗരത്വം അവരില്‍നിന്ന് എടുത്തുകളയുന്നതിന് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. പൗരത്വപ്പട്ടിക ഇന്നു വൈകീട്ടോടെ പുറത്തുവിടുന്നതോടെ രാജ്യത്തെ 40 ലക്ഷത്തോളം പേര് വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് പൗരന്മാരല്ലാതായിത്തീരുമെന്നാണ് കരുതപ്പെടുന്നത്....
‘പഴകിയ തരുവല്ലി മാറ്റിടാം, പുഴയൊഴുകുംവഴി വേറെയാക്കിടാം, കഴിയുമവ മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍’. മഹാകവി കുമാരനാശാന്റെ അര്‍ത്ഥസമ്പുഷ്ടവും കാലിക പ്രസക്തിയുള്ളതുമായ മലയാളത്തിന്റെ വരികള്‍. ഒരു പെണ്‍കുട്ടിക്ക്് പരപുരുഷനിലുണ്ടാകുന്ന പ്രണയമെന്ന ചേതോവികാരത്തെ ആരു തടുത്താലും തടയാനാവില്ലെന്നാണ് കവി ഉണര്‍ത്തുന്നത്. കോട്ടയം...
മനോഹരമായ ഫോര്‍ഹാന്‍ഡ് റിട്ടേണുകള്‍, സൂപ്പര്‍ പ്ലേസുകള്‍, ബേസ് ലൈനിലെ അതിവേഗം, പതറാത്ത നിശ്ചയദാര്‍ഢ്യം. ലോക വനിതാബാഡ്മിന്റന്റെ അഗ്രിമസ്ഥാനത്തേക്ക് ഇന്ത്യയുടെ പി.വി സിന്ധുവിനെ കൈപിടിച്ചിരുത്തിയത് ഇവയൊക്കെയാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ അവസാന നിമിഷങ്ങളിലെ പതര്‍ച്ചയാണ് ഇന്ത്യന്‍ കായിക താരങ്ങളുടെ...
രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച ഒരു വാഗ്ദാനം 2024ല്‍ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സമ്പദ്വ്യവസ്ഥയാകുമെന്നാണ്. തെരഞ്ഞെടുപ്പ് വേളകളില്‍...
ശ്രേഷ്ഠന് ആണ് ലോപിച്ച് ചെട്ടിയാരായത്. പക്ഷേ പളനിയപ്പന്‍ ചിദംബരംചെട്ടിയാര്‍ക്കും കുടുംബത്തിനും ഇത് കഷ്ടകാലമാണ്. സ്വന്തംസംഘടനയെപോലെ തൊട്ടതെല്ലാം തിരിച്ചടിക്കുന്ന അശനിപാതം. നരേന്ദ്രമോദിയും സംഘപരിവാരവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്മുക്ത ഭാരതത്തിനുവേണ്ടി കോണ്‍ഗ്രസ്പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ കുടുക്കുക സ്വാഭാവികം. പാര്‍ട്ടിഅധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്...
ഇന്ത്യാരാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുയാണെന്ന് നാമൊക്കെ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണനടപടികള്‍ ഇതിലേക്ക് വഴിവെച്ചതായി സാമ്പത്തികവിദഗ്ധരുള്പ്പെടെ പലരും ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രസര്ക്കാര്രേഖകള് പോലും ഇക്കാര്യം പലപ്പോഴായി ശരിവെച്ചതുമാണ്. നൂറ്റിമുപ്പതുകോടിയോളം...
ഗള്‍ഫില്‍ ഇത് വിദ്യാലയങ്ങളുടെ അവധിക്കാലമാണ്. കേരളത്തില്‍നിന്ന് വന്‍തോതില്‍ യാത്രക്കാരുണ്ടാകുന്ന അവസരം മുതലാക്കുകയാണ് കേരള-ഗള്‍ഫ് റൂട്ടിലെ വിമാനക്കമ്പനികളിപ്പോള്‍. ചക്കരക്കുടത്തില്‍ കയ്യിട്ടയാളുടെ ആര്‍ത്തിയാണ് കേരള-ഗള്‍ഫ് റൂട്ടിലെ വിമാനസര്‍വീസ് കമ്പനികള്‍ക്കെന്നത് പുതിയ ആരോപണമല്ല. നാട്ടിലെ വിശേഷോല്‍സവങ്ങള്‍ക്ക് ഏതുവിധേനയും കാശുണ്ടാക്കുന്ന കൊള്ളലാഭക്കാരനായ...
കേരളബാങ്ക് രൂപവല്‍കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ കടം എഴുതിത്തള്ളുകയോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കൊടുത്തുവീട്ടുകയോ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. കെ.എസ്.ഇ.ബിയുടെ മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ജീവിതപ്രയാസങ്ങള്‍ സഹിച്ച് നല്കിയ 132 കോടി രൂപയുടെ പ്രളയദുരിതാശ്വാസത്തിനുള്ള തുകയും ഒരുവര്‍ഷമായിട്ടും...