Connect with us

kerala

കാലുകള്‍ മുറിച്ചുമാറ്റിയ അര്‍ഷാദിനും ഉമ്മയ്ക്കും ആശ്വാസം; യുവാവിന്റെ കുടുംബത്തിന് 5 സെന്റ് ഭൂമി നല്‍കാന്‍ കല്ലട്ര മാഹിന്‍ എം.എല്‍.എയും സാദിഖലി തങ്ങളും

ട്രെയിന്‍ യാത്രയ്ക്കിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണ് ഇരു കാലുകളും നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശിയായ യുവാവിനും കുടുംബത്തിനും താങ്ങായി പാണക്കാട് സാദിഖലി തങ്ങളും കല്ലട്ര മാഹിന്‍ എം.എല്‍.എയും.

Published

on

കാസര്‍ഗോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണ് ഇരു കാലുകളും നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശിയായ യുവാവിനും കുടുംബത്തിനും താങ്ങായി പാണക്കാട് സാദിഖലി തങ്ങളും കല്ലട്ര മാഹിന്‍ എം.എല്‍.എയും. നിലവില്‍ വാടകവീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന് സ്വന്തമായി വീട് വെച്ചുനല്‍കുന്നതിനായി ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്ത് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എം.എല്‍.എ യും സഹോദരങ്ങളും ചേര്‍ന്ന് 5 സെന്റ് ഭൂമി നല്‍കും. ഈ സ്ഥലത്ത് കുടുംബത്തിനായി പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ചെമ്മനാട് കോളിയടുക്കം സ്വദേശിയും നിലവില്‍ സീതാംഗോളിയില്‍ താമസക്കാരനുമായ ആയിഷയുടെ മകന്‍ അര്‍ഷാദിനാണ് (24) കഴിഞ്ഞ ദിവസം മാരാരിക്കുളം സ്റ്റേഷനില്‍ വെച്ചുണ്ടായ ദാരുണമായ അപകടത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടത്. എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്നതിനായി ഉമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അര്‍ഷാദ്. എറണാകുളം സ്റ്റേഷന്‍ പിന്നിട്ട വിവരം വൈകി മാത്രം മനസ്സിലാക്കിയ യുവാവ്, മാരാരിക്കുളം സ്റ്റേഷനില്‍ വെച്ച് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ചലിച്ചുകൊണ്ടിരുന്ന ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

നിലവില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ഷാദിന്, എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വഴി മികച്ച അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ആലപ്പുഴ ജില്ലാ ലീഗ് നേതൃത്വത്തെയും കുടുംബസുഹൃത്തുക്കളെയും ബന്ധപ്പെട്ട് ആശുപത്രിയില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ എം.എല്‍.എയ്ക്ക് സാധിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ അര്‍ഷാദിന്റെ ഉമ്മയ്ക്ക് ആവശ്യമായ താമസസൗകര്യവും അവിടെ ഉറപ്പാക്കിയിട്ടുണ്ട്.
കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് അടിയന്തരമായി വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചതെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.

യുവാവിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും സുമനസ്സുകളും രംഗത്തുവരുന്നുണ്ടെന്നും, എല്ലാവരുമായും ആലോചിച്ച് ആവശ്യമായ ബാക്കി സഹായങ്ങള്‍ കൂടി ഉറപ്പാക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന് സ്‌നേഹ സഹായവുമായി സമൂഹം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

 

kerala

അമേരിക്കൻ ബോൾ ഗെയിം; സ്നേഹസാന്നിദ്ധ്യമായി അതാ അവർ വീണ്ടും

ചന്ദ്രനിൽ പോലും നമ്മൾ മലയാളികൾ തട്ടുകട നടത്തുന്നവരായി ട്രോൾ വന്നതല്ലേ. പറയാൻ പോവുന്നത് ലോകത്തിൻ്റെ ഏത് കോണിൽ പോയാലും അവിടെ സ്‌നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ പ്രതികമായി കാണുന്ന സംഘടനയെക്കുറിച്ചാണ്.

Published

on

ലോകത്തിൻ്റെ ഏത് ദിക്കിൽ പോയാലും അവിടെ മലയാളിയുണ്ടാവും എന്നത് പാടിപതിഞ്ഞ ചൊല്ലാണ്. എന്തിന് ചന്ദ്രനിൽ പോലും നമ്മൾ മലയാളികൾ തട്ടുകട നടത്തുന്നവരായി ട്രോൾ വന്നതല്ലേ. പറയാൻ പോവുന്നത് ലോകത്തിൻ്റെ ഏത് കോണിൽ പോയാലും അവിടെ സ്‌നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ പ്രതികമായി കാണുന്ന സംഘടനയെക്കുറിച്ചാണ്. ദുബൈയിൽ നിന്നും കുറ്റൻ എമിറേറ്റ്സ് വിമാനത്തിൽ ഡാലസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ വലിയ ബഹളം. ലോകകപ്പ് സന്ദർശകരുടെ ആധിക്യം പരാതിരഹിതമാക്കാൻ ഇമിഗ്രേഷൻ കൗണ്ടർ പൂർണസജം. അതിവേഗം അമേരിക്കൻ അധികൃതരുടെ അംഗികാരം ലഭിച്ച് ബഗേജുമായി പുറത്തിറങ്ങിയപ്പോൾ അതാ വലിയ ബാനറുമായി കുറച്ച് പേർ-കെഎംസിസി എന്ന മഹത്തായ സംഘടനയുടെ അമേരിക്കൻ പ്രതിനിധികൾ. നജിബ് എളമരം,സബീർ നെല്ലി തുടങ്ങിയവർ. ബാനറും സ്വീകരണവും കണ്ടപ്പോൾ ലോകകപ്പ് വോളണ്ടിയർമാരും ചേർന്നു. അമേരിക്കൻ കെ.എം.സി.സി യെ നയിക്കുന്നത് അഡ്വ.യു.എ നസീറാണ്. വേൾഡ് കെ.എം.സി.സിയുടെ ട്രഷറർ. ആരോഗ്യ പ്രയാസങ്ങൾ കാരണം ന്യൂയോർക്കിൽ നിന്നും ഡാലസിൽ എത്തിചേരാനുള്ള പ്രയാസം അദ്ദേഹം പറഞ്ഞിരുന്നു. 2006 ലെ ദോഹ ഏഷ്യൻ ഗെയിംസായിരുന്നു ചന്ദ്രികക്കായി ഞാൻ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യാന്തര കായികമാമാങ്കം. അന്ന് മുതൽ നേരിട്ട് അനുഭവിക്കുന്നതാണ് കെ.എം.സി.സിയുടെ സ്‌നേഹം. ബ്രസീലിൽ 2014 ൽ ലോകകപ്പിന് പോയപ്പോൾ മാത്രമായിരുന്നു കെ.എം.സി.സിയെ കാണാതിരുന്നത്. ഏറ്റവുമൊടുവിൽ പാരീസിൽ ഒളിംപിക്സിന് പോയപ്പോൾ അവിടെയും സ്‌നേഹരൂപമായി കെ. എം.സി.സിയുണ്ടായിരുന്നു. എയർപോർട്ടിലെ സ്വീകരണത്തിന് ശേഷം നേരേ പോയത് ഡാലസ് സ്‌റ്റേഡിയത്തിലേക്ക്. സബിർ നെല്ലിക്കൊപ്പം കുറ്റൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ മീഡിയ അക്രഡിറ്റേഷൻ സെൻ്റർ കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ ടെക്സസ് പോലിസിലെ ഒരു വനിതാ അംഗമെത്തി. തൻ്റെ വാഹനം പിന്തുടരാൻ പറഞ്ഞു. അവരുടെ പിറകേ പോയി അക്രഡിറ്റേഷൻ സെൻ്ററിലെത്തിയപ്പോൾ ഗംഭിര സ്വീകരണം. പാസ്പോർട്ട് കാണിച്ചപ്പോൾ കൗണ്ടറിലെ സെറീനക്ക് പുഞ്ചിരി. കാർഡ് എടുത്ത് കഴുത്തിലിട്ടു തന്നു. അങ്ങനെ തുടർച്ചയായി നാലാമത് ലോകകപ്പിലും ഫിഫയുടെ പട്ടികയിൽ ചന്ദ്രിക.

Continue Reading

Health

ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു

കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്.

Published

on

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, പ്രദേശത്തെ ബേക്കറിയിലെ ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താത്കാലികമായി അടപ്പിച്ചു.

കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്. വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

കോഴിക്കോട്, വയനാട് ജില്ലകളിലായി ഇന്ന് എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വയനാട് ജില്ലയില്‍ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കി. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Continue Reading

kerala

സിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം

തിരുവനന്തപുരം, പാലക്കാട് ജില്ലാ കമ്മിറ്റികളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

Published

on

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷം. ഇതിനു പിന്നാലെ നേതൃമാറ്റത്തിനായുള്ള ആവശ്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. തിരുവനന്തപുരം, പാലക്കാട് ജില്ലാ കമ്മിറ്റികളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം യോഗങ്ങളില്‍ ശക്തമാകുന്നുണ്ട്.

തിരഞ്ഞെടുപ്പ് അവലോകനത്തിനായി വിളിച്ചുചേര്‍ത്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. എം.വി. ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് യോഗത്തില്‍ പരസ്യമായി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ വീഴ്ചകളും പെരുമാറ്റ ശൈലിയിലെ പോരായ്മകളും നേതാക്കള്‍ യോഗത്തില്‍ തുറന്നുകാട്ടി.

പാലക്കാട് മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ജീവമായെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിവെച്ചെന്നും വിമര്‍ശനം ഉയര്‍ന്നു.

തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വലിയ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ഏറ്റുപറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരമാര്‍ശങ്ങളെ കൃത്യസമയത്ത് തള്ളി പറയാത്തതും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.

Advertisement

അതേസമയം സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു.

 

Continue Reading

Trending