ക്രമസമാധാനപാലനവും സൗകര്യ വികസനവും മാത്രമല്ല, പൗരന്റെ സുഖകരമായ ജീവിതവും ലാക്കാക്കിയുള്ളതാണ് ക്ഷേമ രാഷ്ട്രം എന്ന ആധുനിക സങ്കല്പം. സാക്ഷരകേരളത്തില്‍ ഇപ്പോഴിത് വെറും സങ്കല്പം മാത്രമായി മാറിയിരിക്കുകയാണെന്നാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ജൂണ്‍ മുപ്പതിലെ വിവാദ നടപടിയിലൂടെ ബോധ്യമായിരിക്കുന്നത്....
പുരാതന പേര്‍ഷ്യന്‍ സംസ്കൃതിയുടെ കളിത്തൊട്ടിലായ ഇറാനില്‍ ആഗോള സമൂഹത്തെ ഭീതിയിലാഴ്ത്തി യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ട് നാളേറെയായി. അമേരിക്ക ഒരുവശത്തും ഇറാന് മറുഭാഗത്തുമായി നടത്തിക്കൊണ്ടിരിക്കുന്ന വാക്പോരും സാമ്പത്തിക ഉപരോധ നടപടികളും ചില സമയങ്ങളില്‍ കായികമായ രീതിയിലേക്ക് വഴിമാറുന്നത് പശ്ചിമേഷ്യയിലും...
രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന് കഴിഞ്ഞ ദിവസത്തോടെ സര്‍ക്കാര്‍ പൂട്ടിട്ടിരിക്കുകയാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി കൊണ്ടു വന്ന പദ്ധതിയായിരുന്നു ഇത്. കാരുണ്യ...
‘അടിയന്തിരാവസ്ഥയുടെ ഓര്‍മകളുയരുന്ന ഈ ദിവസങ്ങളില്‍തന്നെ പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ മരിച്ചതിനെപ്പറ്റി സഭയില്‍ മറുപടി പറയേണ്ടിവരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വിധി വൈപരീത്യമാണ്.’ ജനുവരി 26ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശമാണ് മേലുദ്ധരിച്ചത്. സ്വന്തം നാണം മറയ്ക്കാന്‍...
അഭയാര്‍ത്ഥി ദുരിതത്തില്‍ നിന്നും ജീവിതത്തിന്റെ മറുകര തേടിയിറങ്ങിയ അച്ഛനും മകള്‍ക്കും പാതിവഴിയില്‍ ജീവന് നഷ്ടപ്പെട്ട കാഴ്ച ലോകത്തിന്റെ കരളലിയിക്കുന്നതാണ്. അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ കരുതല്‍ തേടിയ കുഞ്ഞു വലേറിയയും കുഞ്ഞോമനയെ കൈവിടാതെ കൂട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന് മാര്‍ട്ടിനസും...
‘പശുക്കളെ കച്ചവടം ചെയ്യുകയോ കശാപ്പുചെയ്യുകയോ ചെയ്യുന്നുവെന്ന ഊഹാപോഹങ്ങളുടെ പേരില്‍ ഹിന്ദു സംഘങ്ങള്‍ ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലിംകളെ, കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഈവര്‍ഷം ഇന്ത്യയിലുണ്ടായി. ചില മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍തന്നെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ...
രണ്ടു രാജിസന്നദ്ധതകള്‍ക്ക് രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസം സാക്ഷിയാവുകയുണ്ടായി. മകന് ബിനോയി കോടിയേരി ആരോപണ വിധേയനായ പീഡനക്കേസില്‍ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് ഒന്നാമത്തേത്. താന്‍ പണിത കെട്ടിടത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പ്രവാസി...
സ്വയംസൃഷ്ടിച്ച ധാര്‍മികതയുടെ കൊക്കൂണിനകത്ത് അടയിരിക്കുന്ന ദൈവനിഷേധികളായ കമ്യൂണിസ്റ്റുകള്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നാണ് സ്വയം അനുശാസിച്ചുവെക്കപ്പെട്ടിട്ടുള്ളത്. ചൂഷിതരായ പാവങ്ങളുടെയും തൊഴിലാളികളുടെയും മോചനം, അവരുടെ അധികാരാരോഹണം തുടങ്ങിയ ഉന്നതമായ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ശിരസാവഹിക്കുന്നവരാകയാല്‍ ഓരോ കമ്യൂണിസ്റ്റുകാരന്റെയും ജീവിതം അനുനിമിഷം അതീവസൂക്ഷ്മതയുള്ളതും...
പതിനഞ്ചുകോടിയോളംരൂപ മുടക്കി നിര്‍മാണംപൂര്‍ത്തിയാക്കിയ വ്യാവസായിക കെട്ടിടത്തിന് തദ്ദേശസ്ഥാപനം നല്‍കേണ്ട ഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ കേരളത്തിലെ പ്രവാസിസംരംഭകന് ജീവന് ഒടുക്കേണ്ടിവന്നിരിക്കുന്നു. ആഫ്രിക്കന്‍രാജ്യമായ നൈജീരിയയില്‍ ഒന്നരപതിറ്റാണ്ട് ജോലിചെയ്ത് കുടുംബത്തെയും സ്വന്തംനാടിനെയും സേവിച്ച മലയാളിയോട് കേരളത്തിലെ ഇടതുപക്ഷ ഭരണാധികാരികള്‍ ചെയ്ത ഈ...
അനിയന്ത്രിതമായ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുകയാണ് രാജ്യവും കേരളവും. രാജ്യത്തെ സമ്പദ്രംഗം കീഴ്പോട്ട് കുതിക്കുകയാണെന്ന കണക്കുകള്‍ക്കിടെയാണ് കേരളത്തില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ ഇപ്പോള്‍ വന്‍കുതിപ്പ് അനുഭവപ്പെട്ടുവരുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമാണ് ഇതിന്റെ ഇരകള്‍ എന്നറിയാമായിരുന്നിട്ടും കേന്ദ്രസംസ്ഥാനഭരണകൂടങ്ങള്‍ വിലക്കയറ്റത്തിനെതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല,...