ഇരുണ്ട ഞായറാഴ്ച എന്നു വിശേഷിപ്പിക്കപ്പെട്ട ഇക്കഴിഞ്ഞ ഈസ്റ്റര്‍ദിനത്തില്‍ നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍ മരിച്ചുവീണവരുടെ സംഖ്യ 320 കടന്നെന്നാണ് വിവരം. ലോകത്തെയും വിശിഷ്യാ ദക്ഷിണേഷ്യയെയും നടുക്കിയ കൂട്ടനരനായാട്ടാണ് ലങ്കയിലെ മൂന്നിടങ്ങളിലെ ക്രിസ്ത്യന്‍പള്ളികളിലും ഹോട്ടലുകളിലുമായി അരങ്ങേറിയിരിക്കുന്നത്. തലസ്ഥാനമായ കൊളംബോ,...
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. 20 മണ്ഡലങ്ങളിലെയും വോട്ട് പെട്ടിയില്‍. ഇനി ഫലമറിയാനായി ഒരു മാസത്തെ കാത്തിരിപ്പ്. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ അന്തിമ വിജയം ആര്‍ക്കാവും ?. പ്രതീക്ഷയിലാണ് മതേതര മനസുകള്‍....
നെഞ്ചിലേക്കെത്തുന്ന താടിരോമങ്ങള്‍, നീണ്ടകുര്ത്തയും പൈജാമയും. തലയിലൊരു വട്ടത്തൊപ്പി, കയ്യിലൊരു നീളന്‍തോക്ക്. സഈദോ ഖാനോ പേരിലുണ്ടെങ്കില്‍ ഉത്തമം. ഏതൊരു മുസ്്ലിം നാമധാരിയെയും പിടിച്ചകത്തിടാന്പോന്ന ഭീകരവാദം അഥവാ ആഗോള ടെററിസം. ഭീകരവാദത്തിന് ഇസ്്ലാമിക ഭീകരവാദം എന്നൊരു സര്വനാമംകൂടിയുണ്ട്. എല്ലാ...
ലോകത്തെ ഏറ്റവുംവലുതും മഹത്തായതുമായ ജനാധിപത്യമായാണ് നമ്മുടെ ഇന്ത്യ വിശേഷിപ്പിക്കപ്പെട്ടുവരുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യമാത്രമല്ല ഈ വിശേഷണത്തിന് അടിസ്ഥാനം. നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് ജനായത്തഭരണപാരമ്പര്യത്തെ അനുകരിച്ചും സ്വാംശീകരിച്ചുമുള്ള ജനാധിപത്യനിയമസംഹിതയാണ് നാം സ്വാതന്ത്ര്യാനന്തരം അനുവര്‍ത്തിച്ചുവരുന്നതെന്നതാണ് അതിന് കാരണം. രണ്ടുതട്ടിലുള്ള...
കടുത്ത ഹൃദ്രോഗ ബാധയുള്ള ഇരുപതുദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞുമായി തിരക്കേറിയ പാതയിലൂടെയുള്ള 450 കിലോമീറ്റര്‍ യാത്ര. അതും ആംബുലന്‍സില്‍ പ്രാണന് രക്ഷിക്കാനായുള്ള ചീറിപ്പാച്ചിലായി. ഊഹിക്കാന്‍ കഴിയാവുന്നതിലപ്പുറമാണ് ഡ്രൈവര്‍ 34കാരനായ കാസര്‍കോട് മുക്കുന്നോത്ത് ഹസ്സന് ദേളിയുടെ ധീരവും...
നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാനുള്ള കഠിന ശ്രമവുമായി രാജ്യമൊട്ടാകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് നെഹ്റു കുടുംബത്തിന്റെ ചരിത്ര നിയോഗം. സ്വാതന്ത്ര്യാനന്തരം പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെയും തുടര്‍ന്ന്...
ഇംഗ്ലീഷുകാരിതിനെ പോസ്റ്റ് ട്രൂത്ത് (സത്യാനന്തരകാലം) എന്ന് വിളിക്കും. പൊതുസമൂഹത്തിന്റെ കാര്യമാണത്. ദൈവം കള്ളനെ പനപോലെ വളര്‍ത്തുമെന്നാണല്ലോ. കവര്‍ച്ചക്കാര്‍ക്കും പെണ്വാണിഭക്കാര്ക്കും കുത്തകകള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ഇത് ശുക്രനാണ്. പറഞ്ഞുവരുന്നത് ഭൂമിയിലെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രാഈലിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചാണ്....
അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള തര്‍ക്കരഹിത ഭൂമിയില്‍ പൂജ നടത്താന്‍ അനുമതി ചോദിച്ച ഹര്‍ജിക്കാരനോട് രാജ്യത്തെ അത്യുന്നത നീതിപീഠം ഇന്നലെ ചോദിച്ചൊരു ചോദ്യം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാമൂഹിക അവസ്ഥയുടെ...
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ഫണ്ടു സമാഹരണ സ്ഥാപനമാണ് ‘കേരള ഇന്‍ഫ്രാസ ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്’ അഥവാ കിഫ്ബി. ഇതിലേക്ക് മുഖ്യമായും പ്രവാസി മലയാളികളില്‍നിന്ന് ധനം സ്വരൂപിക്കുമെന്ന് ജനങ്ങള്‍ക്കു നല്കിയ വാക്ക്...
മാര്‍ച്ച് പത്തിന് പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ രാജ്യത്താകമാനം മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വന്നിരിക്കുകയാണ്. ഭരണകൂടങ്ങള്‍, അധികാരസ്ഥാനങ്ങളിലുള്ളവര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികള്‍, നേതാക്കള്‍, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍, പ്രവര്‍ത്തകര്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്....