ബെയ്ലി പാലം നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതല്‍ വേഗം കൈവരിക്കും.
എത്ര പേർ മണ്ണിനടിയിൽ ഉണ്ടെന്ന് ആർക്കും പറയാൻ കഴിയാത്ത ഒരു അവസ്ഥവിശേഷമാണ് അവിടെ ഉള്ളത്. അവരെ കണ്ടെത്തണം. അതിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഊർജിത പ്രവർത്തനം നടത്തണം ഇ. ടി. പാർലമെന്റിൽ പറഞ്ഞു.
26 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കയത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി.
അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണിതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പിന്തുണയും ദുഃഖവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമായി കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും 377 -)o വകുപ്പ് പ്രകാരം വിഷയം ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.
ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
സാധ്യമായ ഇടപെടലുകൾ നടത്തി ദുരന്ത ഭൂമിയിൽ കര്‍മ്മ നിരതരാവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുവൈത്ത് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി.
കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.