അമരാവതി: തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് എംഎല്‍സിയുമായ എം.വി.വി.എസ് മൂര്‍ത്തി അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 76 വയസായിരുന്നു.

യു.എസിലെ അലാസ്‌കയില്‍ മൂര്‍ത്തി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂര്‍ത്തിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരും അപകടത്തില്‍ മരിച്ചു.

ഒക്ടോബര്‍ ആറിന് നടക്കുന്ന ജി.ഐ.ടി.എ.എം അലൂമ്‌നി മീറ്റില്‍ പങ്കെടുക്കാനായി യു.എസില്‍ എത്തിയതായിരുന്നു അദ്ദേഹം. വന്യജീവി സങ്കേതം സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു അപകടം.