Connect with us

india

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

Published

on

ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ ആക്രമണ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ശ്രീനഗര്‍-ലേ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ജോലി കഴിഞ്ഞു തൊഴിലാളികള്‍ ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.

പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരെ കണ്ടെത്താനുള്ള സുരക്ഷാസേനയുടെ മിഷന്‍ ഊര്‍ജിതമാക്കി. ആക്രമണത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അപലപിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്ത്രീ സുരക്ഷയെ കുറിച്ച് മോദി സര്‍ക്കാരിനോട് ചോദ്യങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ’; ബിജെപിയെ ചോദ്യമുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍

മണിപ്പൂരിലെ സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നത് മുതല്‍ ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം പരാമര്‍ശിച്ച ഖാര്‍ഗെ, ഇവര്‍ക്ക് എപ്പോള്‍ നീതി ലഭിക്കുമെന്നും ചോദിച്ചു.

Published

on

സ്ത്രീ സുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യമുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇരയാകുന്ന സ്ത്രീകള്‍ക്കൊപ്പമല്ല, കുറ്റവാളികള്‍ക്കൊപ്പമാണ് ബിജെപി സര്‍ക്കാരെന്നാണ് ഖാര്‍ഗെയുടെ ആരോപണം.

മണിപ്പൂരിലെ സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നത് മുതല്‍ ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം പരാമര്‍ശിച്ച ഖാര്‍ഗെ, ഇവര്‍ക്ക് എപ്പോള്‍ നീതി ലഭിക്കുമെന്നും ചോദിച്ചു.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന കേന്ദ്രപദ്ധതിയുടെ പത്താം വാര്‍ഷികത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പെണ്‍മക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് നമുക്കിനിയും തുടരാമെന്ന് പ്രസംഗിച്ചിരുന്നു.

പിന്നാലെയാണ് സ്ത്രീ സംരക്ഷത്തില്‍ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ഇന്നുവരെ ബിജെപി സ്വീകരിച്ചിട്ടുള്ളതെന്ന് ഖാര്‍ഗെ ആരോപിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീകള്‍ക്കെതിരായ നിരവധി കുറ്റകൃത്യങ്ങളും ഖാര്‍ഗെ പരാമര്‍ശിച്ചു. മണിപ്പൂരിലെ സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നത് മുതല്‍ ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം ഇതില്‍ ഉള്‍പ്പെടുന്നു. മോദിയോട് മൂന്ന് ചോദ്യങ്ങളും ഖാര്‍ഗെ എക്‌സില്‍ ഉന്നയിച്ചു.

പെണ്‍മക്കളെ രക്ഷിക്കുന്നതിനു പകരം കുറ്റവാളികളെ സംരക്ഷിക്കുന്ന നയം ബിജെപി സ്വീകരിക്കുന്നത് എന്തുകൊണ്ട്? മണിപ്പൂരിലെ സ്ത്രീകള്‍ക്കും ഹഥ്‌റസിലെ ദളിത് പെണ്‍കുട്ടിക്കും ഉന്നാവോ പെണ്‍കുട്ടിക്കും രാജ്യത്തിന്റെ അഭിമാനമായ ?ഗുസ്തി താരങ്ങള്‍ക്കും എപ്പോള്‍ നീതി ലഭിക്കും? ഇതായിരുന്നു ആദ്യ ചോദ്യം.

ചോദ്യം രണ്ട്; ഓരോ മണിക്കൂറിലും രാജ്യത്ത് 43 സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ട്? ദുര്‍ബലരായ ദളിത്-ആദിവാസി വിഭാഗത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ദിനംപ്രതി 22 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോദിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഇത്രയധികം വ്യത്യാസം എന്താണ്?

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിക്കായി 2019 വരെ അനുവദിച്ച തുകയുടെ 80% മാധ്യമ പരസ്യത്തിനായി മാത്രം ചെലവഴിച്ചതിന്റെ കാരണം എന്താണ് പദ്ധതിയുമായി ബന്ധപ്പെട്ട ഡാറ്റ മറച്ചുവെക്കുന്നത് എന്തിന്? കഴിഞ്ഞ 11 വര്‍ഷത്തിനിടെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് വേണ്ടിയുള്ള ബജറ്റ് വെട്ടി കുറച്ചതെന്തിന് ഇങ്ങനെ മൂന്ന് ചോദ്യങ്ങളാണ് ഖാര്‍ഗെ ബിജെപി സര്‍ക്കാരിന് നേരെ ഉന്നയിച്ചത്.

Continue Reading

india

മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജിയെ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓര്‍ഡിനേറ്ററായി നിയമിച്ച് ബി.ജെ.പി

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച് 3 മാസത്തിന് ശേഷമായിരുന്നു പാര്‍ട്ടി പ്രവേശനം.

Published

on

മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി രോഹിത് ആര്യയെ ബി.ജെ.പി സംസ്ഥാനത്തെ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പാര്‍ട്ടി കോ ഓര്‍ഡിനേറ്ററായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രോഹിത് ആര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച് 3 മാസത്തിന് ശേഷമായിരുന്നു പാര്‍ട്ടി പ്രവേശനം. ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയാണ് പുഷ്യമിത്ര ഭാര്‍ഗവക്കൊപ്പം ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജഡ്ജിയായിരിക്കുമ്പോള്‍ രോഹിത്യ ആര്യ നടത്തിയ പല വിധിപ്രസ്താവങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിലത് വിമര്‍ശിക്കപ്പെടുകയും ചെയ്തു. 2021ലെ അത്തരമൊരു വിധി ഏറെ വിവാദമായിരുന്നു.

2021ല്‍ ഇന്ദോറില്‍ പാര്‍ട്ടി നടത്തിയതിന് കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഹാസ്യതാരങ്ങളായ മുനവ്വര്‍ ഫാറൂഖി, നളിന്‍ യാദവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി. ഇവരുടെ ജാമ്യഹരജി ജഡ്ജിയായിരുന്ന റോഹിത് ആര്യ തള്ളി. ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെ മതവികാരങ്ങളെ ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ പ്രകോപിപ്പിക്കുന്നതിന് ഇവര്‍ ശ്രമിച്ചുവെന്നാണ് ജസ്റ്റിസ് ആര്യ ഉത്തരവില്‍ പറഞ്ഞത്.

രക്ഷാബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയുടെ മുമ്പാകെ ഹാജരാകാനും രാഖി കെട്ടാനുമുള്ള വ്യവസ്ഥയില്‍ സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിച്ചെന്നാരോപിച്ച് ഒരാള്‍ക്ക് ജാമ്യം അനുവദിച്ച നടപടിയും കനത്ത വിമര്‍ശനത്തിന് ഇടയാക്കി. പിന്നീട്, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയ വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

Continue Reading

india

ആന്ധ്രപ്രദേശില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു

ഭര്‍ത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

ആന്ധ്രപ്രദേശില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു. വെങ്കട മാധവി (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ താമസിക്കുന്ന ആളാണ് ഗുരുമൂര്‍ത്തി. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി നിലവില്‍ ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡാണ്. മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. എന്നാല്‍ ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കായിരുന്നു. ഭാര്യയുടെ മാതാവും ഇവരോടൊപ്പമായിരുന്നു താമസം.

ജനുവരി 18നും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. അതിന് ശേഷം മാധവിയെ കാണാതായി. മകളെ കാണാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം മാതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറം ലോകമറിയുന്നത്.

ചോദ്യം ചെയ്യലില്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി. പിന്നാലെ വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിഞ്ഞതായും ഇയാള്‍ വെളിപ്പെടുത്തി.

 

Continue Reading

Trending