വയനാട്: താമരശേരി ചുരത്തിലൂടെയുള്ള വാഹന സഞ്ചാരം നിരോധിച്ചു. ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച കാലത്ത് 7 മണി വരെയാണ് വാഹനങ്ങള്‍ക്ക് നിരോധനം.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്. ഇനിയും മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം.

ആംബുലന്‍സ്, ആശുപത്രി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലക്കുള്ള വാഹനങ്ങള്‍ കടത്തി വിടും