kerala

തൃശൂര്‍ ചിറങ്ങരയില്‍ നായയെ പിടിച്ചുകൊണ്ടു പോയത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്

By webdesk17

March 16, 2025

ചിറങ്ങരയില്‍ വീട്ടുമുറ്റത്തു ചങ്ങലയിലിട്ടിരുന്ന വളര്‍ത്തു നായയെ പിടിച്ചു കൊണ്ടുപോയതു പുലി തന്നെയെന്ന് വനം വകുപ്പ്. പരിശോധനയില്‍ പുലിയുടെതിന് സമാനമായ കാല്‍പാടുകള്‍ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാല്‍പാടുകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ശസ്ത്രക്രിയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം പരിശോധനയ്ക്ക് ശേഷമേ ഏതു തരം പുലിയാണെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. പുലിയാണെന്നതില്‍ കൂടുതല്‍ സ്ഥിരീകരണം വന്നാല്‍ മേഖലയില്‍ പുലിയെ പിടികൂടാനുള്ള പ്രത്യേക അനുമതിയോടെ കൂട് സ്ഥാപിക്കും.

പണ്ടാരിക്കല്‍ ധനേഷിന്റെ വീടിന്റെ അടുക്കള ഭാഗത്ത് പൂട്ടിയിട്ട നായക്കുട്ടിയെയാണ് വെള്ളിയാഴ്ച രാത്രയോടെ പുലി കൊണ്ടു പോയത്. നായയുടെ കരച്ചില്‍ കേട്ട് എത്തി വീട്ടുകാര്‍ സിസിടിവി പരിശോധിച്ചതോടെയാണ് നായയെ പുലി കൊണ്ടു പോയ ദൃശ്യം വ്യക്തമായത്. ചിറങ്ങരയില്‍ പുലിയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.