kerala
സമ്മേളനങ്ങളില്‍ വെട്ടിലായി സര്‍ക്കാറും മുഖ്യനും
സര്‍ക്കാറിനെതിരെ തുടരെത്തുടരെ ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ ഉത്തരംമുട്ടി സര്‍ക്കാറും മുഖ്യമന്ത്രിയും
കെപി ജലീല്‍
സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാസമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ,സര്‍ക്കാറിനെതിരെ തുടരെത്തുടരെ ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ ഉത്തരംമുട്ടി സര്‍ക്കാറും മുഖ്യമന്ത്രിയും. മരംമുറി മുതല്‍ മുല്ലപ്പെരിയാറും കുട്ടിക്കടത്തും വഖഫ്ബോര്‍ഡ് നിയമനവും ഉള്‍പ്പെടെ നിരവധിവിഷയങ്ങളില്‍ സര്‍ക്കാര്‍ മുള്‍മുനയിലായത് പാര്‍ട്ടിസമ്മേളനകാലത്ത് ഇത് അഭൂതപൂര്‍വമായ അനുഭവമാണ്. സമ്മേളനങ്ങള്‍ പ്രാദേശികതലം വിട്ട് ജില്ലാതലത്തിലേക്കെത്തിയതോടെ സര്‍ക്കാറുംമുഖ്യമന്ത്രിയും വലിയതോതില്‍ സമ്മര്‍ദത്തിലായി.
മുട്ടില്‍മരംമുറി അഴിമതിയാണ് ഒക്ടോബറില്‍ പിടിച്ചുലച്ചതെങ്കില്‍ അതില്‍നിന്ന് തന്ത്രപൂര്‍വം തലയൂരിയ സര്‍ക്കാര്‍ പിന്നീട് മുല്ലപ്പെരിയാറിലെ മറ്റൊരു മരംമുറി ഉത്തരവിലാണ് കുടുക്കിലായത്. മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് പറഞ്ഞ് ഉത്തരവ് പിന്‍വലിച്ചെങ്കിലും സുപ്രീംകോടതിയില്‍ മറ്റന്നാള്‍ കേസ് പരിഗണനക്ക് വരുമ്പോള്‍ സര്‍ക്കാറിന് വിയര്‍പ്പൊഴുക്കേണ്ടിവരും. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം നിയന്ത്രണമില്ലാതെ തുറന്നുവിട്ടതും സര്‍ക്കാറില്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. തമിഴ്നാട് വിഷയം പരമാവധി ഊതിവീര്‍പ്പിച്ച് വിധി തങ്ങള്‍ക്കനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ്.
പാര്‍ട്ടിക്കാരിയായ കുടുംബത്തിന്റെ കുട്ടിക്കടത്താണ് പിന്നീട് വലിയകോലാഹലമായത്. അതിലും സര്‍ക്കാറിന് പിന്‍വലിയേണ്ടിവന്നെങ്കിലും പ്രതികള്‍ക്കെതിരെ നടപടി ഇനിയുമെടുത്തിട്ടില്ല. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നിയമമാണ് പുതിയ വിവാദത്തിനും പിന്‍വലിയലിനും ഇടയാക്കിയ മറ്റൊന്ന്. സര്‍ക്കാറിനെതിരെ മുസ്ലിം വിഭാഗത്തില്‍നിന്ന് അടുത്തെങ്ങുമില്ലാത്ത പ്രതിഷേധമാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത. കോഴിക്കോട് കടപ്പുറം സമ്മേളനം സര്‍ക്കാറിന് ഇനി വിഷയത്തില്‍ മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയതോടെ സമ്മേളനത്തിനെതിരെ കേസെടുത്തിരിക്കുകയാണ്.
ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഉന്നതവിദ്യാഭ്യാസത്തെ രാഷ്ട്രീയവല്‍കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് പിണറായിവിജയന്. യുവതിയുടെ മരണവുമായി ആലുവയില്‍ സി.ഐയെ സ്ഥലംമാറ്റേണ്ടിവന്നതും മുഖ്യമന്ത്രിക്ക് ക്ഷീണമായി. തുടരുന്ന ഗുണ്ടാആക്രമണങ്ങളും പിടിച്ചാല്‍കിട്ടാത്ത വിലക്കയറ്റവും പിണറായിയുടെ നേര്‍ക്കുതന്നെയാണ് കുന്തമുന ചൂണ്ടുന്നത്. അന്തരിച്ച എം.എല്‍.എയുടെ പുത്രന് കൊടുത്ത സര്‍ക്കാര്‍ജോലി ഹൈക്കോടതി റദ്ദാക്കിയത് മറ്റൊരുതിരിച്ചടിയായി.
kerala
മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നു: വി.ഡി. സതീശന്
സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്ന് സതീശന് ആരോപിച്ചു.
കൊച്ചി: മുഖ്യമന്ത്രിക്ക് തുറന്നു പറയാന്‍ കഴിയാത്ത വര്‍ഗീയത മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തി പറയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വര്‍ഗീയതയാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.
സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്ന് സതീശന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും, ഇതെല്ലാം പറഞ്ഞതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി ചിലരെ പൊന്നാട അണിയിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നവരാണ് വര്‍ഗീയ പ്രചരണം നടത്തുന്നതെന്നും, തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സതീശന് പറഞ്ഞു.
കേരളത്തില്‍ വിദ്വേഷത്തിന്റെ ക്യാമ്പയിന് നടത്താന്‍ ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞ സി.പി.എം, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞുവെന്നും എന്നാല്‍ എല്ലാം തിരിച്ചടിയായെന്നും സതീശന് പറഞ്ഞു. ഇപ്പോള്‍ ഭൂരിപക്ഷ വോട്ടും ന്യൂനപക്ഷ വോട്ടും ഇല്ലാത്ത അവസ്ഥയിലാണെന്നും, ശബരിമല വിഷയവും ഉള്‍പ്പെടെ എല്ലാം തിരിച്ചടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ലെന്ന പിണറായി വിജയന്റെ വാദം അസത്യമാണെന്ന് സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നിരന്തരം എസ്.ഐ.ടിയുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റവും ഒടുവില്‍ സി.പി.എം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ എസ്.ഐ.ടിയില്‍ നിയമിച്ചുവെന്നും, അന്വേഷണ രഹസ്യങ്ങള്‍ പാര്‍ട്ടിക്ക് ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സതീശന് പറഞ്ഞു.
ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണം ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തുവെന്നതല്ല, ശബരിമലയിലെ സ്വര്‍ണം ആരാണ് കവര്‍ന്നത്, എവിടെയാണ് വിറ്റത്, ദ്വാരപാലക ശില്പം നല്കിയ കോടീശ്വരന് ആരാണ് തുടങ്ങിയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സി.പി.എം നേതാക്കള്‍ ഇതിനകം ജയിലിലാണെന്നും, അതിനേക്കാള്‍ വലിയ നേതാക്കള്‍ ജയിലിലേക്ക് പോകാനുള്ള ക്യൂവിലാണെന്നും സതീശന് പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സി.പി.എം ശ്രമിക്കുന്നുവെന്ന് സതീശന് ആരോപിച്ചു. വടക്കാഞ്ചേരിയിലും മറ്റത്തൂരിലും പണം നല്കി ആളുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും, ജനാധിപത്യത്തെ കുറിച്ച് വാചാലരാകുന്നവര്‍ ബി.ജെ.പിയെ പോലെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. തൊടുപുഴയില്‍ 16 വയസുള്ള മകന് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ജോലി നിന്ന് പുറത്താക്കിയ സംഭവവും സതീശന് ചൂണ്ടിക്കാട്ടി.
ആര്.എസ്.എസ് നെ പ്രതിരോധിക്കുന്നത് സി.പി.എം ആണെന്ന മുഖ്യമന്ത്രിയുടെ വാദം തമാശയാണെന്നും, ആര്.എസ്.എസ് പിന്തുണയോടെ 1977ല്‍ നിയമസഭയിലെത്തിയ ആളാണ് പിണറായി വിജയനെന്നും സതീശന് പറഞ്ഞു. തൃശൂരില്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതായി സി.പി.ഐ തന്നെ ആരോപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പൊലീസ് പൂര്‍ണമായി അഴിച്ചുവിട്ടിരിക്കുകയാണെന്നും, പൊലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്നും, കേരളത്തിലെ പൊലീസ് സംവിധാനം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വി.ഡി. സതീശന് ആരോപിച്ചു.
kerala
ദേശീയപാതാ നിർമാണത്തിനിടെ അപകടം; കോൺക്രീറ്റ് പാളി തകർന്നു വീണു
ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെയാണ് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയത്.
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതാ നിർമാണ പ്രവർത്തനത്തിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെയാണ് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയത്. ഇതോടെ കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.
സംഭവസമയത്ത് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും, അപകട നിമിഷത്തിൽ റോഡിൽ ആളുകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഒന്നര മീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇന്റർലോക്ക് രീതിയിൽ അടുക്കിയാണ് മതിൽ നിർമിക്കുന്നത്. ഈ സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
മുമ്പ് മതിൽ മുന്നോട്ട് തള്ളിവന്നതിനെ തുടർന്ന് പൊളിച്ച് വീണ്ടും നിർമിച്ചതായും, നിർമാണത്തിന്റെ അശാസ്ത്രീയതയെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു.
സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. അശാസ്ത്രീയമായ നിർമാണം തുടർന്നാൽ ഭാവിയിൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അവർ അറിയിച്ചു.
kerala
‘നിരന്തര വര്‍ഗീയ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഡിജിപിക്ക് പരാതി നല്കി.
വെള്ളാപ്പള്ളി, മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നു. വര്‍ഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശന് ആഹ്വാനം ചെയ്യുന്നത്. കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
-
kerala21 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala22 hours ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
india3 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala3 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala23 hours agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala3 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
