Connect with us

kerala

വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്നതെന്ന് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കും ബോധ്യമായി; വിഡി സതീശന്‍

ജപ്തി ഭീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍. എന്നിട്ടും സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്.

Published

on

തിരുവനന്തപുരം- ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ നടന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഘടകകക്ഷി നേതാവ് കൂടിയായ എം.എല്‍.എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും സി.പി.എമ്മിലെയും സി.പി.ഐയിലെയും എം.എല്‍.എമാര്‍ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു.

വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എ തന്നെ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എം.എല്‍.എ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതെന്ന് അദേഹം വ്യക്തമാക്കി.

ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണ്. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയും നടപ്പാക്കാനായിട്ടില്ല. വികസനപ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബിയും ഇപ്പോള്‍ നിലച്ച മട്ടാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തിലും സര്‍ക്കാര്‍ ഗുരുതര അലംഭാവമാണ് കാട്ടിയത്. തീരദേശവാസികളെയും അവഗണിച്ചു.

കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. ഇതിനിടയിലും ജപ്തി ഭീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍. എന്നിട്ടും സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. നികുതി വരുമാനം ഇല്ലാതെ ട്രഷറി പൂട്ടേണ്ട അവസ്ഥയിലാണെങ്കിലും ധൂര്‍ത്തും പാഴ് ചെലവുകളുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് അദേഹം ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ നടന്‍ ഇന്നസെന്റ്

Published

on

നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഗുരുതരമായ പല രോഗവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലുമല്ല.

മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണെന്ന് ലേക് ഷോര്‍ ആശുപത്രി രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

Continue Reading

gulf

ബൈ പറഞ്ഞ് എയര്‍ ഇന്ത്യ ; കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ ദുബൈ, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തി

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു

Published

on

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു. ഇന്നലെ ഉച്ചക്ക് 1.10ന് ദുബൈയില്‍ നിന്നും രാത്രി 11.45ന് നിന്നുമാണ് അവസാന വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഈ സര്‍വീസ് നിന്നതോടെ ആഴ്ചയില്‍ 2200 സീറ്റുകളുടെ കുറവുണ്ടാകും. പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത സര്‍വീസുകള്‍ തിരിച്ചുവരുമോ എന്നത് തീരുമാനിക്കേണ്ടത് എയര്‍ ഇന്ത്യ മാനേജ്‌മെന്റാണ്. ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ഈ സര്‍വീസുകളടക്കം നിരവധി സര്‍വീസുകളാണ് നിര്‍ത്താലാക്കിയിട്ടുള്ളത്.

ദുബൈയില്‍ നിന്ന് മുംബൈ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഇന്നു മുതല്‍ നിര്‍ത്തലാക്കും. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ റൂട്ടുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി അബ്ദു സമദ് സമദാനിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

Continue Reading

kerala

ഉപതെരഞ്ഞെടുപ്പ് വന്നാൽ വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങി ബി ഡി ജെ എസ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു

Published

on

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടികളും ഘടകകക്ഷികളും രംഗത്തെത്തി.വയനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇക്കാര്യത്തിൽ ദില്ലിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.

 

Continue Reading

Trending