Connect with us

kerala

വൈദ്യുതി മുടങ്ങി; ജനരോഷം ഇരമ്പി; ഓഫിസിൽ വിളിച്ചിട്ട് കൃത്യമായി മറുപടിയില്ല; കുഞ്ഞുങ്ങളുമായി കെഎസ്ഇബി ഓഫിസിലെത്തി പ്രതിഷേധം

Published

on

തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു.

തിരൂരങ്ങാടി, വെന്നിയൂർ, തലപ്പാറ കെഎസ്ഇബി ഓഫിസുകളിലാണ് വിവിധ പ്രദേശത്തു നിന്നുള്ളവർ പ്രതിഷേധവുമായെത്തിയത്. രാപകൽ ഭേദമന്യേ തുടർച്ചയായി വൈദ്യുതി മുടങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകൾ മാത്രം വൈദ്യുതി എത്തി പിന്നീട് ദീർഘനേരം വൈദ്യുതി മുടക്കമായിരുന്നു. മാത്രമല്ല, വോൾട്ടേജും ഉണ്ടായിരുന്നില്ല.

അത്യുഷ്ണത്തിനിടയിൽ വൈദ്യുതികൂടി ഇല്ലാതായതോടെ ജനങ്ങൾ പൊറുതിമുട്ടി. വൈദ്യുതി ഓഫിസുകളിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുകയോ കൃത്യമായി മറുപടി നൽകുകയോ ചെയ്യുന്നില്ലെന്ന് നാട്ടുകാർ. തിരൂരങ്ങാടിയിൽ ചെമ്മാട് ടൗണിലെ വ്യാപാരികൾക്ക് വേണ്ടി മറ്റു പ്രദേശങ്ങളിലെ വൈദ്യുതി മാറ്റി നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബഹളം. മമ്പുറം, സികെ നഗർ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ ഓഫിസിലെത്തി ബഹളം വച്ചു.

മെയിൻ ലൈനിലെ തകരാർ എന്നാണ് പതിവായി ഓഫിസിൽ നിന്ന് നൽകിയിരുന്ന മറുപടി. ഓഫിസിലെത്തി ബഹളം വച്ചതോടെ ചില പ്രദേശങ്ങളിൽ ജീവനക്കാരെത്തി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി. അതേ സമയം, പരമാവധി വൈദ്യുതി എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും അധിക വൈദ്യുതി ഉപയോഗം കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും കെഎസ്ഇബി അധികതർ.

കുഞ്ഞുങ്ങളുമായി ഓഫിസിലെത്തി പ്രതിഷേധം; ഓഫിസിൽ വിളിച്ചിട്ട് കൃത്യമായി മറുപടിയില്ല, കുഞ്ഞുങ്ങളുമായി കെഎസ്ഇബി ഓഫിസിലെത്തി ജനങ്ങളുടെ പ്രതിഷേധം. ചെമ്മാട് സികെ നഗർ പ്രദേശത്ത് ഏതാനും ദിവസങ്ങളായി രാത്രി വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു.

ഓഫിസിൽ വിളിച്ചാൽ കൃത്യമായി മറുപടിയും ലഭിക്കാറില്ല. വൈദ്യുതി തകരാർ നന്നാക്കാനുള്ള ശ്രമവും നടത്തുന്നില്ല. ഇതേത്തുടർന്നാണ് കുട്ടികളുമായി ഓഫിസിലെത്തിയത്.

കൈക്കുഞ്ഞ് ഉൾപ്പെടെയുള്ളവർ അസഹ്യമായ ചൂടുകാരണം ഉറങ്ങാൻ പറ്റാതെ അവശ നിലയിലായെന്നും ഓഫിസിൽ നിന്ന് മാന്യമായ മറുപടി ലഭിച്ചിരുന്നില്ലെന്നും പ്രതിഷേധക്കാർ. ഓഫിസിലെത്തിയപ്പോൾ അവിടെ വൈദ്യുതി ഉണ്ട്. 3 ഫാനുകളും കറങ്ങുന്നു. കുട്ടികളുമായി അവിടെ ഇരുന്നു. പിന്നീട് പുലർച്ചെ വൈദ്യുതി എത്തിയതോടെയാണ് ഇവർ മടങ്ങിയത്.

kerala

മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

Published

on

മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.

പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

Continue Reading

kerala

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്

റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

Published

on

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില്‍ വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.

Continue Reading

kerala

എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.

Published

on

എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.

Continue Reading

Trending