Connect with us

india

മഴക്ക് ശമനമില്ല; പുണെയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം, മുംബൈയിൽ ഗതാഗതം താറുമാറായി

പുണെയിൽ 4 പേർ മരിച്ചു. വെള്ളം നിറഞ്ഞ തെരുവിൽനിന്ന് 3 പേർക്ക് വൈദ്യുതാഘാതമേറ്റു.

Published

on

മുംബൈയിലും പുണെയിലും കനത്തമഴയില്‍ പ്രളയസമാന സാഹചര്യം. മുംബൈയിൽ വിമാനങ്ങൾ റദ്ദാക്കി. സിയോൺ, ചെമ്പുർ, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിലായി. നാളെ രാവിലെ 8.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രണ്ടിടത്തും വിമാന, ട്രെയിൻ സർവീസുകളെ മഴ ബാധിച്ചിട്ടുണ്ട്. മുംബൈയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയുടെ ഏതാനും സർവീസുകളും വൈകുകയും റദ്ദാക്കുകയും ചെയ്തു. നഗരത്തിലെ 7 തടാകങ്ങൾ നിറഞ്ഞൊഴുകുകയാണ്.

പുണെയിൽ 4 പേർ മരിച്ചു. വെള്ളം നിറഞ്ഞ തെരുവിൽനിന്ന് 3 പേർക്ക് വൈദ്യുതാഘാതമേറ്റു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ  അടച്ചിടുമെന്ന് പുണെ കലക്ടർ അറിയിച്ചു. പാലങ്ങൾ വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. പുണെയിൽ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

ഹിമാചൽ പ്രദേശിലെ മണാലിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽപ്രളയം. പ്രളയത്തിൽ കേടുപാടുണ്ടായ ലേ–മണാലി റോഡ് അടച്ചതോടെ ഗതാഗതം മുടങ്ങി. ബുധനാഴ്ച രാത്രിയിലായിരുന്നു മേഘവിസ്ഫോടനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുജറാത്തിൽ‌ ബുധനാഴ്ച 8 പേർ മരിച്ചു. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 61 ആയി. സൂറത്തിൽ ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

 

india

തുര്‍ക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം

ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം.

Published

on

ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാന്‍ഡിലിങ്ങില്‍ നിന്ന് സെലബിക്ക് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം ഈ നീക്കം യാത്രക്കാരെയോ കാര്‍ഗോ നീക്കത്തേയോ ബാധിക്കില്ലെന്ന് സിയാല്‍ അറിയിച്ചു. കൂടാതെ, സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ നിര്‍ദേശം. കമ്പനിക്ക് കീഴില്‍ 300 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരെ BFS , AIASL, അജൈല്‍ എന്നീ കമ്പനികളിലേക്ക് പുനക്രമീകരിച്ചു. തുര്‍ക്കി ആസ്ഥാനമായുള്ള സെലബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലികള്‍ക്ക് തടസ്സം വന്നിട്ടില്ലെന്നും സിയാല്‍ വിശദീകരണം നല്‍കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സെലബിയാണ് കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.

Continue Reading

india

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി

തീരുമാനം ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയില്‍

Published

on

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താന്‍ ഡിജിഎംഒയുമായി ഹോട്ട്ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

അതേസമയം, ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരരെ വധിച്ച ജമ്മുകശ്മീരിലെ ത്രാലില്‍ അതീവ ജാഗ്രത. വനമേഖല കേന്ദ്രീകരിച്ച് കൂടുതല്‍ ഭീകരര്‍ക്കായി സുരക്ഷാ സേന ഇന്നും തിരച്ചില്‍ തുടരും.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്‌മോസ് മിസൈലുകളെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ അഫ്ഗാനിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചു. ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ 13 എയര്‍ബേസുകളില്‍ 11നും കേടുപാടുകള്‍ സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്‌മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.

Continue Reading

india

തമിഴ്‌നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്

ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

Published

on

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്‌നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്‌നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.

Continue Reading

Trending