Connect with us

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

kerala

ബോംബ് പൊട്ടി ആളുകള്‍ മരിക്കുന്നത് തുടര്‍ക്കഥയാകുന്നു; പേടിച്ച് വിറച്ച് കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങള്‍

എരഞ്ഞോളിയിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസി സീന സി.പി.എമ്മിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി.

Published

on

ബോംബ് പൊട്ടി ആളുകൾ മരിക്കുന്നത് തുടർക്കഥയായതോടെ പേടിച്ച് വിറച്ച് കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമങ്ങൾ. എരഞ്ഞോളിയിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസി സീന സി.പി.എമ്മിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമാണം നടക്കുന്നുണ്ടെന്നും പേടിച്ചിട്ടാണ് ആരും പുറത്ത് പറയാത്തതെന്നും അവർ പറഞ്ഞു.

തൊട്ടടുത്ത പറമ്പിൽ നിന്ന് നേരത്തേയും ബോബുകൾ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് ഇവിടെ ജീവിക്കണം. ആളൊഴിഞ്ഞ വീടുകളെല്ലാം പാർട്ടി പ്രവർത്തകരുടെ ഹബ്ബാണ്. ഇവർക്കെതിരെ ആര് പറഞ്ഞാലും അവരുടെ വീടിനും ബോംബ് ഭീഷണിയുണ്ടാകുമെന്നും യുവതി പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം; ആഭ്യന്തര മന്ത്രിയും പോലീസും പരാജയമെന്ന് ഷാഫി പറമ്പിൽ

പൊലീസിനെ കൊണ്ട് 10 പൈസക്ക് ഗുണമില്ല. ബോംബ് നിര്‍മ്മിച്ചവരെ കണ്ടെത്താന്‍ പൊലീസിന് കഴിയുന്നില്ല. മുഖം നോക്കാതെ നടപടി എടുക്കാന്‍ പൊലീസിന് അനുമതി നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. പരാജയ സങ്കല്‍പങ്ങളുടെ പൂര്‍ണതയാണ് പൊലീസും ആഭ്യന്തരമന്ത്രിയുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പൊലീസിനെ കൊണ്ട് 10 പൈസക്ക് ഗുണമില്ല. ബോംബ് നിര്‍മ്മിച്ചവരെ കണ്ടെത്താന്‍ പൊലീസിന് കഴിയുന്നില്ല.

മുഖം നോക്കാതെ നടപടി എടുക്കാന്‍ പൊലീസിന് അനുമതി നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ബോംബിന്റെ ബാക്കിയാണ് തലശേരിയില്‍ പൊട്ടിയത്. മൈനുകള്‍ പോലെ ബോംബുകള്‍ കുഴിച്ചിടാന്‍ കണ്ണൂര്‍ എന്താ യുദ്ധഭൂമിയാണോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം തലശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എംപി.

Continue Reading

kerala

സംസ്ഥാനത്ത് പച്ചക്കറിക്കും മീനിനും തീവില

കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

Published

on

കുടുംബ ബജറ്റിനെ താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതാണ് മീനിന്റെ വില വര്‍ധിക്കാന്‍ കാരണം.

തക്കാളിയുടെ ചില്ലറവില കിലോഗ്രാമിന് നൂറ് രൂപയായിരിക്കുകയാണ്. കറികളില്‍ മലയാളികള്‍ പ്രധാനമായി ഉപയോഗിക്കുന്ന മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. കിലോഗ്രാമിന് 200 രൂപ വരെയാണ് വില വര്‍ധിച്ചത്. ബീന്‍സ് 140, ഇഞ്ചി 200, കാരറ്റ് 120 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ ഉയര്‍ന്ന വില. തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ ലഭ്യതയില്‍ ഇടിവ് ഉണ്ടായതാണ് വില ഉയരാന്‍ കാരണം.

പച്ചക്കറിയുടെ വില ഉയര്‍ന്നതോടെ മീന്‍ വാങ്ങി കറിവെയ്ക്കാം എന്ന് കരുതി മാര്‍ക്കറ്റില്‍ പോയാലും കണക്കുകൂട്ടലുകള്‍ തെറ്റും. ജനപ്രിയ മീനായ ചാളയ്ക്ക് കിലോഗ്രാമിന് 300 മുതല്‍ 400 രൂപ വരെയാണ് വില. സാധാരണ നൂറ് രൂപയോടടുപ്പിച്ചാണ് ഇതിന്റെ വില വരാറ്. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് മീന്‍ വില കുതിച്ച് ഉയരാന്‍ കാരണം. ആവശ്യം നേരിടാന്‍ തൂത്തുക്കുടിയില്‍ നിന്നും മറ്റും മീന്‍ എത്തിക്കാനാണ് മത്സ്യക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്.

Continue Reading

Trending