തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളാ സീസണ്‍ -2 മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കോളമായി ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിന്റെ തേര്‍ഡ് ഐ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് മനോജ് മാത്യു (മലയാള മനോരമ, കൊച്ചി) മികച്ച സ്‌പെഷ്യല്‍ സ്റ്റോറിക്ക് അജിന്‍ ജി രാജ് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി), ഇംഗ്ലീഷ് കവറേജിന് പ്രവീണ്‍ ചന്ദ്രന്‍ (ദി ഹിന്ദു) മികച്ച പരമ്പരക്ക് മിഥുന്‍ ഭാസ്‌കര്‍ (മാതൃഭൂമി) ജി. ദിനേശ് കുമാര്‍ (മലയാള മനോരമ )എന്നിവര്‍ അര്‍ഹരായി.
മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരത്തിന് ബിജു വര്‍ഗീസ് (മാതൃഭൂമി ) ദൃശ്യമാധ്യമ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന് സജിന്‍ എ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരും അര്‍ഹരായി. ദൃശ്യമാധ്യമരംഗത്തെ മികച്ച സ്‌പെഷ്യല്‍ സ്‌റ്റോറിക്കുള്ള പുരസ്‌കാരം മഹേഷ് പോലൂര്‍ (മീഡിയ വണ്‍) അര്‍ഹനായി. റേഡിയോയിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന് ആര്‍ജെ വിനീത് ( ക്ലബ് എഫ്.എം തൃശ്ശൂര്‍) അര്‍ഹനായി. റേഡിയോ രംഗത്തെ സ്‌പെഷ്യല്‍ കവറേജിനുള്ള പുരസ്‌കാരം ആര്‍ ജെ പ്രതീഷ് (റേഡിയോ മാംഗോ, കണ്ണൂര്‍) ഏറ്റുവാങ്ങി. സോഷ്യല്‍ മീഡിയ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന് ഗഘ10 ഫുട്‌ബോള്‍ ഭ്രാന്തന്‍’ അര്‍ഹനായി. സോഷ്യല്‍ മീഡിയ രംഗത്തെ സ്‌പെഷ്യല്‍ കവറേജിനുള്ള പുരസ്‌കാരത്തിന് മലപ്പുറം ഫുട്‌ബോള്‍ ഒഫീഷ്യല്‍’, ‘ആന്റപ്പന്‍ ടാക്കീസ്’ എന്നിവര്‍ അര്‍ഹരായി. ഹോട്ടല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്മന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.