വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വധഭീഷണി. ഫ്‌ളോറിഡ സ്വദേശിനിയായ നഴ്‌സ് നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ്(39) ആണ് വധഭീഷണി മുഴക്കിയത്. ഇവരെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

കമല ഹാരിസിനെ വധിക്കുമെന്നായിരുന്നു നിവിയാനെയുടെ ഭീഷണി. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജെപേ ആപ്ലിക്കേഷന്‍ വഴി ഇവര്‍ ഭീഷണി ഉയര്‍ത്തിയുള്ള വിഡിയോ അയച്ചു നല്‍കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇവര്‍ വിദ്വേഷമുയര്‍ത്തി സംസാരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഫ്‌ളോറിഡ ജില്ലാ കോടതിയില്‍ പരാതി എത്തിയതോടെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജതമാക്കി.

അന്വേഷണത്തില്‍ നിവിയാനെ തോക്കുമായി നില്‍ക്കുന്ന ചിത്രം രഹസ്യാനേഷണ വിഭാഗം കണ്ടെത്തി. ഫെബ്രുവരില്‍ തോക്ക് ഉപയോഗിക്കാന്‍ ഇവര്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.