More
കള്ളവോട്ട് നടന്നു; കേസെടുക്കുമെന്ന് വ്യക്തമാക്കി ടിക്കാറാം മീണ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാസര്‍കോഡ് പിലാത്തറയില്‍ പത്മിനി രണ്ടു തവണ വോട്ടു ചെയ്തു. സുമയ്യ, സലീന എന്നിവരും രണ്ടുവോട്ട് ചെയ്തു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി. സെലീനയെ അയോഗ്യയാക്കാന്‍ ശുപാര്‍ശ നല്‍കി. കാസര്‍കോട് മൂന്നിടത്ത് കള്ളവോട്ട് നടന്നെന്നും കമ്മിഷന്‍ അറിയിച്ചു.
india
കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയും വിദ്വേഷ പ്രസംഗ വിരുദ്ധ നിയമം പാസാക്കും
കർണാടകയിൽ ബില്ലിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു
ഹൈദരാബാദ്: കർണാടകയ്ക്ക് പിന്നാലെ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കാനൊരുങ്ങി തെലങ്കാന സർക്കാറും. ‘ വിദ്വേഷ പ്രസംഗത്തിനെതിരെ ഞങ്ങൾ ഉടൻ തന്നെ നിയമസഭയിൽ നിയമനിർമ്മാണം നടത്തും. ഈ വിഷയം നിയമപരമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു. തെലങ്കാന സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ് ദിനാഘോഷത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ബിൽ പാസാക്കുമെന്ന് അറിയിച്ചത്. കർണാടക നിയമസഭ നിയമം പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വ്യാഴാഴ്ചയാണ്ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ 2025 കർണാടക നിയമസഭ പാസാക്കിയത്. വ്യക്തികൾക്കും സമൂഹങ്ങൾക്കുമിടയിൽ ശത്രുത, വിദ്വേഷം, പൊരുത്തക്കേട് എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ തടയുന്നതിനായാണ് ബിൽ പാസാക്കിയത്. ബിൽ ചർച്ചക്കെടുത്തപ്പോൾ ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിശദമായി തന്നെ ബില്ലിലെ വ്യവസ്ഥകൾ വിശദീകരിച്ചിരുന്നു. പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും ഫലപ്രദമായി തടയുന്നതിന് വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് കൃത്യമായ ഒരു നിർവചനം ആവശ്യമാണെന്നും പരമേശ്വര പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 50000 രൂപയും ചുമത്തുന്നതാണ് പുതിയ ബിൽ. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ തടവും പിഴയും കൂടുമെന്നും ബില്ലിൽ പറയുന്നു.
kerala
ചന്ദ്രിക കാമ്പയിൻ ജനുവരി 15നകം ക്വാട്ട പൂർത്തിയാക്കണം: സാദിഖലി തങ്ങൾ
മലപ്പുറം: തൊണ്ണൂറാണ്ടിൻ്റെ പാരമ്പര്യ കരുത്തുമായി ന്യൂനപക്ഷ,പിന്നോക്ക ജനതയുടെ അവകാശ സംരക്ഷണത്തിന് ചാലക ശക്തിയായി വർത്തിക്കുന്ന ചന്ദ്രിക ദിന പത്രത്തിന്റെ വാർഷിക കാമ്പയിനിൽ നിശ്ചയിക്കപ്പെട്ട ക്വാട്ട ജനുവരി 15നകം പൂർത്തീകരിക്കണമെന്ന് ചന്ദ്രിക മാനേജിങ് ഡയരക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളും ,വ്യകതിഗത ക്വാട്ടയും ഇനിയും പൂർത്തിയാക്കാത്തവർ ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നിർവഹിക്കണം. മെമ്പർഷിപ്പിന് ആനുപാതികമായി പത്തു ശതമാനം ക്വാട്ട ബന്ധപ്പെട്ട ഘടകങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നു തങ്ങൾ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തെയും മികച്ച വിജയം പാർട്ടിക്കും ഐക്യമുന്നണിക്കും നേടിത്തരുന്നതിൽ ചന്ദ്രിക വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും നൂറോട് അടുക്കുമ്പോഴും ചന്ദ്രികയുടെ പ്രസക്തിയും ആവശ്യകതയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കാലത്തിനനുസരിച്ച് എഴുത്തിലും കരുത്തിലും ഈ പത്രം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.
കാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സ്വയം വരിച്ചേർന്നും മറ്റുള്ളവരെ വരിസംഖ്യ ചേർക്കുന്നതിലും പങ്കാളികളാകണം. പോഷക സംഘടന നേതാക്കളും പ്രവർത്തകരുമടക്കമുള്ള മുഴുവൻ പാർട്ടി പ്രവർത്തകരും കാമ്പയിൻ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും കെഎംസിസി പ്രവർത്തകർ അവരവരുടെ ഭാവങ്ങളിൽ ചന്ദ്രികയുടെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
india
ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത് കരിനിയമം, ഞങ്ങള്‍ക്കത് പാര്‍ട്ടി വിഷയമായിരുന്നില്ല; വിബിജി റാം ജിക്കെതിരെ സോണിയ ഗാന്ധി
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎൻആർഇജിഎ) അട്ടിമറിച്ചതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എം പി. എംജിഎൻആർഇജിഎ പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ പ്രതികരിക്കുകയായിരുന്നു സോണിയ. മോദി സർക്കാർ കൊണ്ടുവന്നത് കരിനിയമമാണ്. 20 വർഷം മുമ്പ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി നടത്തി പോരാട്ടമായിരുന്നു എംജിഎൻആർഇജിഎ. ഇത് ഒരു പാർട്ടി വിഷയമായിരുന്നില്ല. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. അതിനെയാണ് മോദി പുതിയ ബില്ലിലൂടെ തകർത്തതെന്ന് സോണിയ വിമർശിച്ചു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വരെ മാറ്റുന്ന വിബിജി റാം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന ബിൽ പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യ പാർട്ടികൾ.
-
kerala2 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto2 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala2 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala3 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india2 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india2 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala2 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
Health3 days agoഎഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
