റിയാദ്: ടൈം മാഗസിന്റെ 2017ലെ ഏറ്റവും പ്രമുഖനായ വാര്‍ത്ത വ്യക്തിത്വത്തിനുള്ള തെരഞ്ഞെടുപ്പില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബഹദൂരം മുന്നില്‍. നവംബര്‍ 19ന് ആരംഭിച്ച ആഗോളതലത്തിലുള്ള ഓണ്‍ലൈന്‍ വോട്ടിങില്‍ തിങ്കളാഴ്ച വരെയുള്ള കണക്കില്‍ 14 ശതമാനം വോട്ടുകളാണ് അമീര്‍ മുഹമ്മദിന് ലഭിച്ചത്. ആറു ശതമാനം ‘#മീ.. റ്റൂ’ കാമ്പയിനാണ് തൊട്ടുപിന്നില്‍. അമേരിക്കയിലെ വംശീയ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിച്ച കായികതാരം കോളിന്‍ കാപര്‍നിക്, പോപ് ഫ്രാന്‍സിസ് ,ഹിലരി ക്ലിന്റണ്‍, വ്‌ളാദിമിര്‍ പുടിന്‍, പാറ്റി ജെന്‍കിന്‍സ്, അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്, ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ മത്സര രംഗത്തുണ്ടെങ്കിലും വളരെ പിന്നിലാണ്.

 

ഡിസംബര്‍ മൂന്ന് വരെയാണ് വോട്ടിങ്. ആറിന് പ്രഖ്യാപനമുണ്ടാകും. അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍.