kerala
ട്രെയിനുകൾ ഭിന്നശേഷി സൗഹൃദമാകണം : ആസിം വെളിമണ്ണ
കൊച്ചി ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026 ൽ പരിധികൾ ഇല്ലാത്ത മനുഷ്യർ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രെയിനുകൾ ഉൾപ്പെടെ രാജ്യത്തെ പൊതു യാത്രാ സൗകര്യങ്ങൾ ഭിന്നശേഷി സൗഹൃദം ആകണമെന്ന് നീന്തൽ താരവും സംസ്ഥാന യുവ പ്രതിഭാ ജേതാവുമായ ആസിം വെളിമണ്ണ. കൊച്ചി ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026 ൽ പരിധികൾ ഇല്ലാത്ത മനുഷ്യർ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുയാത്രാ സൗകര്യത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്നും ഇതിനുള്ള നിയമങ്ങൾ കൃത്യമായി നടപ്പിലാക്കപ്പെടണമെന്നും ചർച്ചയിൽ പങ്കെടുത്ത വേൾഡ് റെക്കോർഡ് ജേതാവായ സ്കൈ ഡൈവർ ശ്യാംകുമാർ എസ് എസ് പറഞ്ഞു. ലോകരാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയിലും മാറ്റങ്ങൾ ഉണ്ടാകണമെന്നു അദ്ദേഹം കൂട്ടിചേർത്തു.
സ്വപ്നങ്ങൾക്ക് നമ്മൾ നൽകുന്ന മൂല്യമാണ് അതിന്റെ വിജയസാധ്യത നിർണയിക്കുന്നതെന്നും തന്റെ വിജയ യാത്രയ്ക്ക് രക്ഷിതാക്കളാണ് കരുത്തായതെന്നും ആസിം വെളിമണ്ണ പറഞ്ഞു. ജീവിതം എല്ലാവർക്കും വ്യത്യസ്തമാണെ് പലർക്കും നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം മാനസികമായി അതിനെ നേരിടാൻ ഓരോരുത്തരും പ്രാപ്തരാകണം – അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വപ്നങ്ങളെ കുടുംബത്തെ ബോധ്യപ്പെടുത്തിയാണ് മുന്നേറിയതെന്ന് ശ്യാംകുമാർ പറഞ്ഞു. ജീവിതത്തിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടാകുമെന്നും എല്ലാത്തിനും അപ്പുറം മുന്നോട്ട് ജീവിക്കാനുള്ള തീരുമാനത്തിനായിരിക്കണം പ്രാധാന്യമെന്നും അദ്ദേഹം കുട്ടിചേർത്തു. ഭാവിയിലെ വിഷയങ്ങൾ അധിഷ്ഠിതമാക്കി നടക്കുന്ന ഇത്തരമൊരു സമ്മിറ്റിൽ ക്ഷണം ലഭിച്ചപ്പോൾ ഏറെ അഭിമാനം തോന്നിയെന്നും തങ്ങൾ പറയുന്നത് കേൾക്കാൻ ആളുകൾ ഉണ്ടാകുന്നത് ഏറെ സന്തോഷകരമാണെന്നും ചോദ്യത്തിന് മറുപടിയായി ഇവരും വ്യക്തമാക്കി. പരിധികളില്ലാത്ത മനുഷ്യർ എന്ന വിഷയത്തിൽ നടന്ന ചർച്ച നാം ചെയ്യുന്നത് പര്യാപ്തമാണോ എന്ന ചോദ്യമാണ് ഉയർത്തുന്നതെന്ന് മോഡറേറ്റർ മിഥില ജോസ് അഭിപ്രായപ്പെട്ടു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ് ഇരുവർക്കും ഉള്ള സ്നേഹാദരം കൈമാറി.
kerala
എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
മലപ്പുറം : എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം വലിയവരമ്പിൽ തുടക്കമായി, 27ന് കണ്ണൂർ തളിപ്പറമ്പിൽ നിന്നും ആരംഭിച്ച പതാക ജാഥയും കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച കൊടിമര ജാഥയും ഇന്ന് കൊലപ്പുറത്ത് സംഗമിച്ചു, തുടർന്ന് രണ്ട് ജാഥകളും ഒന്നിച്ചു സമ്മേളന നഗരിയിലേക്ക് എത്തി, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പതാക ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ സ്ഥാപിച്ച കൊടിമരത്തിൽ ഉയർത്തി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു സയ്യിദ് റാജിഹലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, ട്രഷറർ അസ്ഹർ പെരുമുക്ക് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്റഫലി, എം എസ് എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കടേരി, എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് എം ടി അസ്ലം, എം എസ് എഫ് സംസ്ഥാന ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ, ഫാരിസ് പൂക്കോട്ടൂർ, ബിലാൽ റഷീദ്, അഖിൽ ആനക്കയം, ഇർഷാദ് മൊഗ്രാൽ, അനസ് എതിർത്തോട്, അഡ്വ: അൽ റസിൻ, റുമൈസ റഫീഖ്, ശാക്കിർ പാറയിൽ, പി എ ജവാദ്, ഡോ :ആയിഷ ബാനു, അഡ്വ : തൊഹാനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കബീർ മുതുപറമ്പ, വി എ വഹാബ്, കെ എൻ ഹക്കീം തങ്ങൾ, ജലീൽ കാടാമ്പുഴ, എം വി ഹസ്സൈനാർ, റാഷിദ് കോക്കൂർ, അഡ്വ: അജാസ്, അഫ്ശീല, നഹ്ല,എ വി നബീൽ, ഫിദ ടി പി പങ്കെടുത്തു.
kerala
‘എസ്.ഐ.ആറില്‍ ഫോം-7 ദുരുപയോഗം വ്യാപകം’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെ.സി. വേണുഗോപാല്‍
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) പ്രക്രിയയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) പ്രക്രിയയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയിലെ പേരുകള്‍ നീക്കം ചെയ്യുന്നതിനായി സമര്‍പ്പിക്കേണ്ട ഫോം-7 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷങ്ങള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരുടെ പേരുകള്‍ ബോധപൂര്‍വം വെട്ടിമാറ്റപ്പെടുന്നതായും കെ.സി. വേണുഗോപാല്‍ പറയുന്നു. ഇത് ഈ വിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണ്. ഇത്തരം ക്രമക്കേടുകള്‍ തടഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അത് ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് കത്തില്‍ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. മരണം, പേര് ഇരട്ടിപ്പുകള്‍ എന്നിവ അറിയിക്കാനാണ് നിയമപരമായി ഫോം-7 ഉപയോഗിക്കേണ്ടത്. എന്നാല്‍ നിലവില്‍ മതിയായ രേഖകളോ കൃത്യമായ വിവരങ്ങളോ ഇല്ലാതെ തന്നെ പേരുകള്‍ വെട്ടാന്‍ വ്യാപകമായി അപേക്ഷകള്‍ നല്‍കപ്പെടുന്നതായും വേണുഗോപാല്‍ പറഞ്ഞു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ഏകീകൃതമായ രീതിയില്‍ ദുരുപയോഗം നടക്കുന്നുണ്ടെന്നും, അസമില്‍ വോട്ടര്‍ ഡാറ്റാബേസില്‍ അനധികൃതമായി കടന്നുകയറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ഇടപെടണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
kerala
കുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
ഇന്ന് രാവിലെ പവന് വില ഒറ്റയടിക്ക് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു.
കൊച്ചി: രാവിലെ റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വര്‍ണവില വൈകുന്നേരത്തോടെ ചെറിയ തോതില്‍ കുറഞ്ഞു. വ്യാഴാഴ്ച (29.01.2026) ഉച്ചയ്ക്ക് ശേഷം നടന്ന വ്യാപാരത്തില്‍ പവന് വിലയില്‍ 800 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.
പുതുക്കിയ വിലവിവരങ്ങള്‍
22 കാരറ്റ് സ്വര്‍ണം (ഒരു പവന്): 1,30,360 രൂപ
22 കാരറ്റ് സ്വര്‍ണം (ഒരു ഗ്രാം): 16,295 രൂപ (100 രൂപ കുറഞ്ഞു)
18 കാരറ്റ് സ്വര്‍ണം (ഒരു പവന്): 1,07,040 രൂപ
14 കാരറ്റ് സ്വര്‍ണം (ഒരു പവന്): 83,360 രൂപ
ഇന്ന് രാവിലെ പവന് വില ഒറ്റയടിക്ക് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്ര വലിയ വര്‍ധനവുണ്ടാകുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുത്തതാണ് (Profit Booking) ഉച്ചയ്ക്ക് ശേഷം വില കുറയാന്‍ കാരണമായത്.
ജി.എസ്.ടിയും പണിക്കൂലിയും ചേരുമ്പോള്‍ നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ ഏകദേശം 1.50 ലക്ഷം രൂപയോളം ചിലവ് വരും.
ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധസാഹചര്യങ്ങള്‍, യു.എസ്. ഏര്‍പ്പെടുത്തുന്ന വ്യാപാര തീരുവകള്‍ എന്നിവയാണ് സ്വര്‍ണവിലയെ സ്വാധീനിക്കാനുള്ള പ്രധാന കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ലോകമെമ്പാടും സ്വര്‍ണത്തിന് സ്വീകാര്യത കൂടുന്നതും വില വര്‍ധനവിന് കാരണമാകുന്നു.
-
kerala2 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture2 days agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
entertainment2 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala2 days agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film2 days agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india2 days agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala2 days agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film2 days agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
