തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമ(55)യാണ് മരിച്ചത്.

ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൈറസിനെക്കൂടാതെ നാലുപേര്‍കൂടി ബോട്ടിലുണ്ടായിരുന്നുയ ഇവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ സൈറസിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.