Video Stories
ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
ഷാജഹാന്‍
കൊച്ചി/മട്ടാഞ്ചേരി
കേരള തീരത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തെ ട്രോളിങ് നിരോധനം. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ തീരമേഖല വറുതിയിലാകും. ഇപ്പോള്‍ തന്നെ മല്‍സ്യലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ഈ മേഖലയിലുള്ളവരുടെ ജീവിതം ദാരിദ്ര്യത്തിന്റെ നിഴലിലാണ്. പരമ്പരാഗത യാനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തിയായ 22 കിലോമീറ്റര്‍ ചുറ്റളവില്‍ മല്‍സ്യബന്ധനം നടത്താമെന്നുള്ളത് മാത്രമാണ് ആശ്വാസം. സംസ്ഥാനത്ത് 1200 ഇന്‍ ബോര്‍ഡ് വള്ളങ്ങളും അയ്യായിരത്തോളം ഔട്ട് ബോര്‍ഡ് വള്ളങ്ങളും ഉള്ളതായാണ് കണക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്നിരുന്നു. നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്. കോസ്റ്റല്‍ പൊലീസും അവരുടേതായ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.
ഇന്‍ ബോര്‍ഡ്, ഔട്ട് ബോര്‍ഡ് വള്ളങ്ങളേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊച്ചി, മുനമ്പം എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് എഴുന്നൂറോളം ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും യാര്‍ഡുകളില്‍ കയറ്റി തുടങ്ങി.സംസ്ഥാനത്ത് 3800 ഓളം ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതര സംസ്ഥാന ബോട്ടുകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് പോയി തുടങ്ങി. ഇവരുടെ ബോട്ടുകളില്‍ പലതും ഇവിടെ നങ്കൂരമിട്ടതിന് ശേഷമാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചിട്ടുള്ളത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ പതിനാലിന് രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ തീരമേഖലയിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിരോധനവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. ഇതിന് പുറമേ ലഘുലേഖകളും വിതരണം ചെയ്യും. തീരമേഖലയിലെ പെട്രോള്‍ ബങ്കുകള്‍ക്ക് ട്രോളിംഗ് ബോട്ടുകള്‍ ഒഴികെ പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്ധനം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയ ത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നിരോധന കാലയളവില്‍ ട്രോളിംഗ് തടയുന്നതിന് നിരീക്ഷണം ശക്തമാക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബോട്ടിന് പുറമേ രണ്ട് ബോട്ടുകള്‍ കൂടി പെട്രോളിംഗ് നടത്തും. ഇതിന് പുറമേ കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും പെട്രോളിംഗ് നടത്തും. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കോസ്റ്റല്‍ പൊലീസ് പതിനഞ്ച് മുതല്‍ കണ്‍ട്രോള്‍ റൂം തുറക്കും. ഇതിന് പുറമേ നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റെയും നിരീക്ഷണം കടലിലുണ്ടാകും.
ട്രോളിങ് നിരോധനത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, അനുബന്ധതൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍ കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും. കഴിഞ്ഞ വര്‍ഷം സൗജന്യ റേഷന്‍ അനുവദിക്കപ്പെട്ട നിലവിലുള്ള പട്ടികയിലുള്ളവര്‍ പുതുതായി അപേക്ഷിക്കേണ്ട. പുതിയ അപേക്ഷകര്‍ അതത് മത്സ്യഭവന്‍ ഓഫീസുമായി ബന്ധപ്പെടണം. ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര ജാഗ്രത പാലിക്കണം. കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും, ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങിനുമായി 24 മണിക്കൂറും സജീവമായിരിക്കും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര സുരക്ഷ ഉപകരണങ്ങള്‍ യാനങ്ങളില്‍ കരുതേണ്ടതും, കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കേണ്ടതുമാണ്. കടല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന അവസരങ്ങളില്‍ ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം. ഫിഷറീസ് കണ്‍ട്രോള്‍ റൂം 04842502768, 9496007037, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് 9496007048. കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ അഴീക്കോട് 04802815100, ഫോര്‍ട്ട്‌കൊച്ചി 04842215006, 1093, കോസ്റ്റ് ഗാര്‍ഡ് 04842218969, 1554 (ടോള്‍ഫ്രീ) നേവി 04842872354, 2872353.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
kerala
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.
kerala
കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍
കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.
കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. പാല് കൊടുക്കുന്നതിനിടെ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കുട്ടിയെ പിന്നീട് കുടുംബത്തിന്റെ കൃഷിഭൂമിയില്‍ മറവ് ചെയ്തു.
ദിവസങ്ങള്‍ക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിച്ചു.
ഇതേത്തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം മൃതദേഹം പുറത്തെടുത്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ചോദ്യം ചെയ്യലില്‍ തനിക്ക് ഭര്‍ത്താവിന്റെ കുട്ടിയെ ആവശ്യമില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
kerala1 day agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
entertainment3 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
News3 days agoഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
kerala2 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍
-
kerala3 days agoവടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍
-
kerala3 days agoകോഴിക്കോട് മെഡിക്കല്‍ കോളജില്‍ തെരുവ് നായ ശല്യം രൂക്ഷം; രോഗികളും ജീവനക്കാരും ഭീതിയില്‍

