Connect with us

Video Stories

ട്രംപിന്റെ കാര്‍ ലേലത്തില്‍ വാങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍; തുക ഇത്ര

കാര്‍ വാങ്ങുന്നതിനൊപ്പം ട്രംപിന്റെ ഓട്ടോഗ്രാഫും ലഭ്യമാകും

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം ലേലത്തില്‍ വാങ്ങാനുള്ള നീക്കവുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. കാര്‍ വാങ്ങുന്നതിനൊപ്പം ട്രംപിന്റെ ഓട്ടോഗ്രാഫും ലഭ്യമാകും. സോഷ്യല്‍ മീഡിയ വഴി ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

യുഎസിലെ ലേല വെബ്‌സൈറ്റായ മെകം ഓക്ഷന്‍സിന്റെ വെബ്‌സൈറ്റിലാണ് കാര്‍ ലേലത്തിന് വച്ചിരിക്കുന്നത്. മൂന്നു മുതല്‍ നാലു ലക്ഷം ഡോളര്‍ (എകദേശം 2.20 മുതല്‍ 2.90 കോടി രൂപ) ആണ് കാറിന് വിലയിട്ടിരിക്കുന്നത്. പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് ഉപയോഗിച്ച കാറുകളിലൊന്നാണ് ഇത്. എന്നാല്‍ നിലവില്‍ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്കാണ്.

എന്നാല്‍ കാറിന്റെ ഓണേഴ്‌സ് മാനുവലില്‍ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. ‘I loved this car, it is great! Best of luck’ എന്നാണു ട്രംപ് കുറിച്ചിരിക്കുന്നത്. കാര്‍ ഇതുവരെ 91,249 കിലോമീറ്ററാണ് ഓടിയിട്ടിട്ടുണ്ട്. 2010ല്‍ ആകെ 537 ഫാന്റം കാറുകളാണ് റോള്‍സ് റോയ്‌സ് നിര്‍മിച്ചിരുന്നത്. ഇതിലൊന്നാണ് അതേവര്‍ഷം ട്രംപ് വാങ്ങിയത്.

ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 240 കിലോ മീറ്ററാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വയനാട് സ്കൂളിൽ 86 കുട്ടികൾക്ക് ഛർദിയും വയറുവേദനയും: ഭക്ഷ്യവിഷബാധയെന്ന് സംശയം

ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ 86 കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ടു.
കുട്ടികളെ എല്ലാവരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂളില്‍ താമസിച്ച്‌ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്നലെ രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികളെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് എങ്ങനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നത് വ്യക്തമല്ല. ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.

Continue Reading

Video Stories

അമിത് ഷാ എന്തുകൊണ്ട് ജമ്മു-കശ്മീരില്‍ യാത്ര നടത്തുന്നില്ല: രാഹുല്‍ ഗാന്ധി

വിദ്വേഷത്തിനെതിരായ സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങളോട് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി

Published

on

കശ്മീര്‍: ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചെന്ന് രാഹുല്‍ ഗാന്ധി. ഒരുപാട് ആളുകളെ നേരില്‍ കണ്ടു.യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജീവിത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു ഭാരത് ജോഡോ യാത്ര. വിദ്വേഷത്തിനെതിരായ സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങളോട് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ജനങ്ങള്‍ തൃപ്തരല്ല. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയില്‍ ജനങ്ങള്‍ അതൃപ്തരാണ്. യാത്രയുടെ ഫലം രാജ്യത്തിന് മുഴുവനാണെന്നും മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് വേണ്ട പരിഗണന നല്‍കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ജമ്മു-കശ്മീരില്‍ കണ്ട കാഴ്ചകളില്‍ സന്തോഷവാനല്ല. എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ജമ്മു കാശ്മീരിന് വേണ്ടി ചെയ്യുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷത്തിന് പല അഭിപ്രായങ്ങളുമുണ്ടാകും , എന്നാല്‍ എല്ലാവരും ഒരുമിച്ച്‌ മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

gulf

ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്

Published

on

ഖത്തറില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് തുടങ്ങും. ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.ഇന്‍ഷുറന്‍സ് എടുക്കാതെ വിസിറ്റിങ് വിസ ലഭിക്കില്ല. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് പോളിസി നിര്‍ബന്ധമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്ബനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്. 50 റിയാലാണ് പ്രതിമാസ പ്രീമിയം. അധികസേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോളിസിക്ക് പ്രീമിയവും കൂടും.അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യത്തില്‍ പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ. ഖത്തറില്‍ അംഗീകാരമുള്ള കമ്ബനിയായിരിക്കണം ഈ പോളിസി നല്‍കേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

Trending