Connect with us

Views

പരാജയപ്പെട്ടാല്‍ ഫലം അംഗീകരിക്കില്ലെന്ന് ട്രംപ്

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണും തമ്മില്‍ നടന്ന അവസാന ടെലിവിഷന്‍ സംവാദവും ചൂടേറിയതായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഫലം അംഗീകരിക്കുമെന്ന് പറയാന്‍ ട്രംപ് വിസമ്മതിച്ചു. ഹിലരിയെ വിജയിപ്പിക്കുന്നതിനുവേണ്ടി വോട്ടെടുപ്പ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപിക്കുന്ന താങ്കള്‍ ഫലം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് സമയം വരുമ്പോള്‍ പറയാമെന്നായിരുന്നു ട്രംപിന്റെ മറുപടി. ലാസ് വെഗാസില്‍ നടന്ന സംവാദത്തിനിടെ കടുത്ത ഭാഷയിലാണ് അദ്ദേഹം ഹിലരിയെ നേരിട്ടത്. വൃത്തികെട്ട സ്ത്രീയാണ് ഹിലരിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംവാദം തുടങ്ങുന്നതിനമുമ്പ് ഇരുവരും ഹസ്തദാനത്തിന് വിസമ്മതിച്ചു. കുടിയേറ്റവും ഗര്‍ഭഛിദ്രവും തോക്ക് നിയന്ത്രണ നിയമവും ട്രംപിനെതിരായ ലൈംഗികാരോപണങ്ങളുമെല്ലാം സംവാദത്തില്‍ വിഷയങ്ങളായി. ഫലം അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ട്രംപ് അമേരിക്കയുടെ ജനാധിപത്യ പാരമ്പര്യത്തെ വില കുറച്ചു കാണിക്കുകയാണെന്ന് ഹിലരി പറഞ്ഞു. യു.എസ് തെരഞ്ഞെടുപ്പുകളെല്ലാം സ്വതന്ത്രവും നിഷ്പക്ഷവുമായാണ് നടത്താറുള്ളത്. ജനവിധി അംഗീകരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തു വിലകൊടുത്തും കുടിയേറ്റം തടയുമെന്ന് ട്രംപ് വ്യക്തമാക്കി. ആളുകള്‍ അനധികൃതമായി കടക്കുന്നത് തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പഴയ പ്രഖ്യാപനം സംവാദത്തിലും ആവര്‍ത്തിച്ചു.

കുടിയേറ്റത്തെ ശക്തമായി പിന്തുണച്ചുകൊണ്ടാണ് ഹിലരി സംസാരിച്ചത്. കുടിയേറുന്നവരെ നിയമപരമായി അംഗീകരിക്കുന്നത് അമേരിക്കയുടെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുമെന്ന് അവര്‍ വാദിച്ചു. ട്രംപിന്റെ പുടിന്‍ അനുകൂല നിലപാടായിരുന്നു ഹിലരി സംവാദത്തില്‍ പുറത്തടുത്ത മറ്റൊരു പ്രധാന ആയുധം. അമേരിക്കന്‍ സേനയെയും രഹസ്യാന്വേഷണ ഏജന്‍സിയെയും വിശ്വാസത്തിലെടുക്കാതെ പുടിനെ പൂവിട്ടുപൂജിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ഹിലരി പറഞ്ഞു. പ്രസിഡണ്ടായ ഉടനെ റഷ്യ സന്ദര്‍ശിക്കുന്നമെന്നത് അടക്കം പുടിനെ അനുകൂലിച്ച് ട്രംപ് നടത്തിയ പ്രസ്താവനകളെല്ലാം ഹിലരി സംവാദത്തില്‍ എടുത്തിട്ടു. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന യു.എസിന്റെ ഔദ്യോഗിക നിലപാട് അംഗീകരിക്കാന്‍ ട്രംപ് തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിലരി ആക്രമണം തുടങ്ങിയത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡണ്ട് പദവിക്ക് യോഗ്യനല്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അതിന്റെ പേരില്‍ സ്വന്തം ഭാര്യയോടു പോലും മാപ്പുപറയേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം മറുപടി നല്‍കി. പ്രസിഡണ്ടായാല്‍ വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു ജഡ്ജിയെയാണ് സുപ്രീംകോടതിയില്‍ നിയമിക്കുകയെന്ന് ഹിലരി പറഞ്ഞപ്പോള്‍, തോക്ക് നിയമം സംരക്ഷിക്കുന്ന ജഡ്ജിയെയാണ് താന്‍ നിയമിക്കുകയെന്ന് ട്രംപ് പ്രഖ്യാപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതിക്ക് 19 പൈസ സര്‍ച്ചാര്‍ജ് ഡിസംബറിലും

കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

Published

on

വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

ഒക്ടോബര്‍ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാന്‍ യൂണിറ്റിന് യഥാര്‍ഥത്തില്‍ 24 പൈസ ചുമത്തണം. എന്നാല്‍ സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മീഷന്‍ ബോര്‍ഡിനെ അനുവദിച്ചുള്ളൂ.

Continue Reading

EDUCATION

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവാർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന് 

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്.

Published

on

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന്. മികച്ച ക്യാമ്പസ് മാഗസിന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡാണ് പി.എം ഹനീഫ് മെമ്മോറിയൽ അവർഡ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന അവർഡ് നിർണയത്തിലൂടെയാണ് പ്രസ്തുത മാഗസിൻ തെരഞ്ഞെടുത്തത്.

ക്യാമ്പസ് മാഗസിനുകൾ പുതിയ കാലത്തെ ചിന്തകളെയാണ് പ്രകാശിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ സർഗാത്മക ഇടപെടലുകളും പ്രതിരോധവുമാണ് ക്യാമ്പസ് മാഗസിനുകൾ നിർവഹിക്കുന്ന സാമൂഹിക ഉത്തരവാദിത്വം. കലാലയങ്ങളിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ തന്നെ കലാലയങ്ങൾക്ക് പുറത്തുള്ള രാഷ്ട്രീയ, സാമൂഹിക ജീവിതങ്ങളെയും പ്രശ്നങ്ങളെയും വിലയിരുത്താൻ ക്യാമ്പസ് മാഗസിനുകൾ പ്രാപ്തമാക്കുന്നു.

അവാർഡ് നേടിയ മാഗസിനും പുതിയ കാലത്തെ സാമൂഹിക ജീവിതങ്ങളെ കൃത്യമായി നിരീക്ഷിച്ച് ക്രിയാത്മകമായ വിലയിരുത്തലും വിമർശനവും നടത്തുന്നുണ്ട്. പൊള്ളയായ ചിന്തകളോട് കലഹിക്കുന്നതോടൊപ്പം യാഥാർത്ഥ്യ ബോധത്തോടെ സംവദിക്കാനും മാഗസിൻ ശ്രമിക്കുന്നു.

അവസാനഘട്ടത്തിൽ തെരഞ്ഞെടുത്ത മാഗസിനുകളിൽ ദേവഗിരി സെന്റ് ജോസഫ് കോളേജ് മാഗസിൻ ‘തിരിഞ്ഞ് തിരിഞ്ഞ് തിരിഞ്ഞ് ‘, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മാഗസിൻ ‘വെള്ളിരേഖ’, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മാഗസിൻ ‘ ഒന്നേ സമം രണ്ട്’, എന്നീ മാഗസിനുകൾ പ്രത്യേക ജൂറി പ്രശംസക്ക് അർഹമായി. അവാർഡിന്റെ ആദ്യ പതിപ്പിൽ തന്നെ ക്യാമ്പസ് മാഗസിനുകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

Continue Reading

Film

മമ്മൂട്ടി നായകനായെത്തുന്ന ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി.

Published

on

മമ്മൂട്ടി നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും. മിഥുന്‍ മാനുവല്‍ തോമസാണ് ആക്ഷന്‍- എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ടര്‍ബോയ്ക്ക് തിരക്കഥയെഴുതുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും ഒരു സിനിമയില്‍ ഒന്നിക്കുമ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയിലാണ്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായാണ് താരം എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖ്- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ടര്‍ബോ. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. തമിഴില്‍ നിന്നും അര്‍ജുന്‍ ദാസും തെലുങ്കില്‍ നിന്നും സുനിലും വന്നതോട് കൂടി പാന്‍ ഇന്ത്യന്‍ ലെവലിലേക്കാണ് സിനിമ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

Continue Reading

Trending