തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയില്‍, ജോലി ലഭിക്കാത്തതിന്റ വിഷമത്തില്‍ കരഞ്ഞതിന്റ പേരില്‍ സമൂഹമാധ്യമങ്ങളില്‍ അസഭ്യവര്‍ഷമെന്ന് ഉദ്യോഗാര്‍ത്ഥി. ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ‌ലിസ്റ്റില്‍ പെട്ട തൃശൂര്‍ സ്വദേശിനി ലയയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പ്രതിപക്ഷ നേതാവടക്കം ചിത്രം പങ്കുവെച്ചിരുന്നു.

ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാശ്രമത്തിനു പിന്നാലെ സമരവേദിയില്‍ സംസാരിച്ചശേഷമാണ് വേദിയ്ക്കരുകില്‍ മാറിനിന്നു ലയ സുഹൃത്തിനെ ചേര്‍ത്തു നിര്‍ത്തി കരഞ്ഞത്. നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ ഏറ്റു പിടിച്ചു. പ്രതിപക്ഷനേതാവ് സ്വന്തം പേജില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. ജീവിത സാഹചര്യമാണ് കണ്ണ് നനയിച്ചതെന്ന് ലയ പറഞ്ഞു.