കൊച്ചി: മൂന്നുദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവില ചൊവാഴ്ച വര്‍ധിച്ചു. പവന് 480 രൂപകൂടി 35,720 രൂപയായി. 4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില.

ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനം ഉയര്‍ന്ന് 1,840.79 ഡോളര്‍ നിലവാരത്തിലെത്തി.

കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.4ശതമാനംവര്‍ധിച്ച് 48,038 രൂപയിലെത്തി. വെള്ളിവില 0.2ശതമാനംകൂടി കിലോഗ്രാമിന് 70,229 രൂപയുമായി.