തിരുവനന്തപുരം: എല്‍ഡിഎഫിനെ ഞെട്ടിച്ച് തിരുവനന്തപുരത്ത് മേയര്‍ കെ ശ്രീകുമാര്‍ തോറ്റു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് വാര്‍ഡില്‍ വിജയിച്ചത്.

കോര്‍പറേഷനില്‍ 44 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. 26 ഇടത്ത് എന്‍ഡിഎയാണ് മുമ്പില്‍. യുഡിഎഫ് മൂന്നാമതാണ്. എട്ടു സീറ്റുകളിലാണ് നിലവില്‍ യുഡിഎഫ് ലീഡില്‍ ചെയ്യുന്നത്.

സംസ്ഥാനത്തെ ആറു കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫാണ് മുമ്പില്‍. രണ്ടിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു.