കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും.

കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും വെടിയേറ്റത്. കാറിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണം നടന്നതായി കാബൂള്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നത പദവികള്‍ വഹിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ കാബൂളില്‍ പതിവായി മാറിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.