കണ്ണൂര്‍ കണ്ണപുരത്ത് വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. അബ്ദുല്‍ സമദ്,നൗഫല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ വന്നാണ് അപകടമുണ്ടായത്.മംഗലാപുരം ഭാഗത്തു നിന്ന് വരികയായിരുന്ന പിക്കപ്പ് ഇവരുടെ മേലേക്ക് പാഞ്ഞു കയറുകയായിരുന്നു. സംഭവത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. നിയന്ത്രണംവിട്ട പിക്കപ്പ് മറ്റു വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചിട്ടുണ്ട്.