കണ്ണൂര്‍: കള്ളവോട്ട് ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യു.ഡി.എഫ് പോളിംഗ് ഏജന്റുമാര്‍ രംഗത്ത്. യു.ഡി.എഫ് ഏജന്റുമാരെ സി.പി.എം പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടിക കീറി എറിഞ്ഞ ശേഷം ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന് പിലാത്തറയിലെ പതിനേഴാം നമ്പര്‍ ബൂത്ത് യു.ഡി.എഫ് പോളിംഗ് ഏജന്റ് രാമചന്ദ്രന്‍ പറഞ്ഞു. ശേഷം ബൂത്തില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. സമാന അവസ്ഥയായിരുന്നു 18,19 ബൂത്തുകളിലും. അതിനിടെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ 174-ാം നമ്പര്‍ ബൂത്തിലും കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി യുഡിഎഫ് പോളിംഗ് ഏജന്റ് ഹാഷിം രംഗത്തെത്തി. ആറ് കള്ളവോട്ടുകള്‍ ചെയ്തതിന്റെ തെളിവുകള്‍ യുഡിഎഫ് നേതൃത്വത്തിന് കൈമാറിയതായി അദ്ദേഹം പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസറുടെ അനുമതിയോടെയാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തത്. ബൂത്തില്‍ കള്ളവോട്ട് ചെയ്യുമെന്നും തടയാന്‍ നിന്നാല്‍ തിരിച്ച് വീട്ടില്‍ പോവാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍: കള്ളവോട്ട് ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യു.ഡി.എഫ് പോളിംഗ് ഏജന്റുമാര്‍ രംഗത്ത്. യു.ഡി.എഫ് ഏജന്റുമാരെ സി.പി.എം പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടിക കീറി എറിഞ്ഞ ശേഷം ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന്…

Categories: Culture, News, Views
Tags: loksabha election 2019
Related Articles
Be the first to write a comment.