ആലപ്പുഴ: 80 വയസ്സു കഴിഞ്ഞവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നവര്‍ക്കൊപ്പമെത്തി ക്ഷേമ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സിപിഎം നീക്കം. വോട്ടു നടപടികള്‍ നടക്കുമ്പോള്‍ തന്നെ പണം നല്‍കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

വോട്ടിങ് നടപടി നടക്കുന്നതിനു തൊട്ടടുത്ത് ഒരാള്‍ പണം എണ്ണി നല്‍കുന്നത് വിഡിയോയില്‍ കാണാം. ‘രണ്ടു മാസത്തെ പെന്‍ഷനാ.. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ 2,500 ആണ്’ എന്ന് പണം നല്‍കിയ ആള്‍ പറയുന്നുണ്ട്.

കായംകുളം മണ്ഡലത്തില്‍ നഗരസഭയിലെ 77-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്യിക്കുന്നതിനൊപ്പം പെന്‍ഷന്‍ നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടന്നത്. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ജില്ല കലക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കി.