ഗുവാഹാട്ടി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ ദുര്‍ബരായ ന്യൂകാലിഡോണിയക്കെതിരെ ഫ്രാന്‍സിന്റെ ഗോള്‍മഴ. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ന്യൂകാലിഡോണിയയെ ഒന്നിനെതിരെ ഏഴ് ഗോളിനാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഫ്രാന്‍സ് ആറു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയ ന്യൂകാലിഡോണിയ, അതിനിടെ ഒരു ഗോള്‍ മടക്കുകയും ചെയ്തു.തൊണ്ണൂറാം മിനിറ്റിലാണ് കാലിഡോണിയക്ക് വേണ്ടി ആശ്വാസം ഗോള്‍ നേടിയത്.

ന്യൂകാലിഡോണി രണ്ട് സെല്‍ഫ് ഗോളുകള്‍ വഴങ്ങിയ മത്സരത്തില്‍ ഫ്രാന്‍സിനുവേണ്ടി അമിനെ ഗൗരി രണ്ട് ഗോള്‍ നേടി. ഗോമസ്, ഇസിഡോര്‍, കാക്വരെറ്റ് എന്നിവരുടെ വകയാണ് മറ്റ് ഗോളുകള്‍. അഞ്ചാം മിനിറ്റില്‍ ഒന്ന് ഇവയുടെ വകയും മറ്റൊന്ന് 43-ാം മിനിറ്റില്‍ വനെസ്സെയുടെ വകയും. ഹോണ്ടുറാസും ജപ്പാനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.