ലക്‌നൗ: യുപിയില്‍ റോഡുപണിയില്‍ കൃത്രിമം കാണിച്ച അധികൃതരെ കയ്യോടെപൊക്കി നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലാണ് സംഭവം നടന്നത്. ജില്ലയിലെ സോനാപൂര്‍ ഗ്രാമത്തിനും ജഗാപൂരിനും ഇടയിലെ റോഡ് പണിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയതോടെ പരിശോധനക്കെത്തിയ അധികൃതരെ നാട്ടുകാര്‍ കയ്യോടെപൊക്കുകയായിരുന്നു. ടാറിട്ട റോഡില്‍ നിന്നും മിശ്രിതം കൈകൊണ്ട് തന്നെ വാരിയെടുക്കാന്‍ പാകത്തിലായിരുന്നു റോഡിന്റെ അവസ്ഥ. ഇതിന്റെ ദൃശ്യങ്ങള്‍ ഗ്രാമവാസികള്‍ തന്നെ പകര്‍ത്തി. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി മടക്കിയയക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ വൈറലാണ്

ഇസ്രായേലി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് യുപിയിലെ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്നായിരുന്നു വൈറലായ വീഡിയോ പങ്കുവെച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കുറിച്ചത്. റോഡ് പണിയുടെ കൃത്രിമം പരിശോധിച്ച് റോഡ് കേടാത്തിയ നാട്ടുകാര്‍ക്കെതിരെ യുപി ദേശദ്രോഹത്തിന് കേസെടുക്കുമെന്ന പരിഹസവും ട്വീറ്റിന് മറുപടിയായുണ്ട്.